സര്‍വ്വകലാശാലയുടെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മലയാളി വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ഓടികണ്ടത്തില്‍ പരേതനായ ഫിലിപോസ് മാത്യുവിന്റെയും വടശേരികര ചെരേത് മേഴ്സിയുടെയും മകന് ബിനു (23) വാണ് ഫിലാഡല്‍ഫിയയില്‍ തിങ്കളാഴ്ച വെടിയേറ്റ് മരിച്ചത്.
കൂട്ടുകാരന്റെ ഗ്രാജുവേഷന് പരിപാടിയില്‍ പങ്കെടുത്തു തിരികെ വരുന്നതിനിടെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മോഷ്ടാക്കള്‍ ആക്രമിക്കുകയായിരുന്നു. തന്റെ മോട്ടോര്‍ സൈക്കിള്‍ എടുക്കുന്നതിനിടെ മോഷ്ടാവ് ബിനുവിന്റെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളെ മാത്രമേ മൃതദേഹം കാണാന്‍ അധികൃതര്‍ അനുവദിച്ചിട്ടുള്ള.
അടുത്ത ആഴ്ചയില്‍ സൈക്കോളജിയില്‍ ഗ്രാജുവേഷന് എടുകുവനുള്ള തയ്യാറെടുപ്പിലായിരുന്നു ബിനു. ഫിലാഡല്‍ഫിയ ക്രിസ്തോസ്തം മാര്‍ത്തോമ ഇടവകയിലെ യൂത്ത് ഫെല്ലോഷിപ്പിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്ക്കാരം പിന്നിട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല