1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2011

പഴയകാല നടി ഷീല മോഹന്‍ലാലിന്റെ അമ്മയായെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷീല അമ്മ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരമ്മയ്ക്കും മകനുമിടയിലുള്ള വൈകാരിക അടുപ്പത്തിന്റെ കഥപറയുകയാണ് സത്യന്‍ അന്തിക്കാട്. പത്മപ്രിയയാണ് ചിത്രത്തില്‍ നായിക.

ചിത്രത്തിന്റെ ഷൂട്ടിംങ് ജൂണ്‍ 15ന് പാലക്കാട് ആരംഭിക്കും. ആശിര്‍വാദ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജുമേനോന്‍, കെ.പി.എ.സി ലളിത, മാമുക്കോയ, അശോകന്‍, തുടങ്ങിയവ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും.

മെയ് 27ന് ചെന്നൈയിലെ എ.വി.എം-ആര്‍.ആര്‍ തിയ്യേറ്ററിലാണ് ചിത്രത്തിന്റെ പൂജ. സംഗീത സംവിധായകന്‍ ഇളയരാജ വിളക്ക് തെളിയിക്കും. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഇളയരാജ ഈണം പകരുന്ന ഗാനങ്ങള്‍ ചിത്രത്തിന്റെ പ്രധാന ഹൈലറ്റുകളിലൊന്നായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.