1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2011

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പാട്ടുപാടുന്നു എന്ന് പറയുമ്പോള്‍ അതിലെന്താ ഇത്ര അത്ഭുതം എന്നാവും എല്ലാവരുടേയും ചോദ്യം. കണ്ണെഴുതിപൊട്ടും തൊട്ട്, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലിലെ ഗായകനെ മലയാളികള്‍ തിരച്ചറിഞ്ഞതാണ്. എന്നാല്‍ മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും തനിക്ക് പാടാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ലാല്‍.

ഭ്രമരം എന്ന ചിത്രത്തില്‍ അണ്ണാറക്കണ്ണാ വാ.. എന്ന ഹിറ്റ് ഗാനം ലാലിനെക്കൊണ്ട് പാടിച്ച ബ്ലെസിതന്നെയാണ് മോഹന്‍ലാലിലെ ഇംഗ്ലീഷ് ഗായകനെയും പുറത്തെടുക്കുന്നത്. ബ്ലെസിയുടെ പുതിയ ചിത്രമായ പ്രണയത്തില്‍ ലാല്‍ ഇംഗ്ലീഷ് പാട്ട് പാടുകയും ചെയ്തു. ‘ഐ ആം യുവര്‍ മാന്‍…’ എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്. എം ജയചന്ദ്രന്‍ ഈണമിട്ട പാട്ടിന്റെ വരികള്‍ രചിച്ചത് ലിയോണ്‍ കൊഹെന്‍.

ബ്ലെസി മോഹന്‍ലാല്‍ ടീമിന്റെ ‘തന്‍മാത്ര’യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു. ‘ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ..’ എന്ന ആ ഗാനവും ഹിറ്റായിരുന്നു.

വിഷ്ണുലോകം എന്ന സിനിമയിലെ ‘ആവാരാഹും’, ഏയ് ഓട്ടോയിലെ ‘സുധീ..മീനുക്കുട്ടീ’, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ‘കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍…’, ബാലേട്ടനിലെ ‘കറുകറെ കറുത്തൊരു പെണ്ണാണ്..’, ചിത്രത്തിലെ ‘കാടുമീ നാടുമെല്ലാം…’, സ്ഫടികത്തിലെ ‘ഏഴിമല പൂഞ്ചോലാ…’, ഒരുനാള്‍ വരുമിലെ ‘നാത്തൂനേ നാത്തൂനേ…’ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.