മലയാള സിനിമയില്‍ ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ജോഡിയാണ് മോഹന്‍ലാല്‍-രേവതി ജോഡി. ദേവാസുരത്തില്‍ ഭാനുവും നീലകണ്ഠനുമായും, കിലുക്കത്തില്‍ നന്ദിനിയും, ജോജിയുമായും ഇവര്‍ നമ്മുടെ മനസില്‍ ഇടംനേടി. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ഇവര്‍ വീണ്ടും ഒന്നിക്കുന്നു.
സ്‌നേഹം + ഇഷ്ടം = അമ്മ’ എന്ന ചിത്രത്തിലൂടെയാണ് രേവതിയും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തില്‍ ശ്രീദേവിയെന്ന എഴുത്തുകാരിയുടെ വേഷത്തില്‍ രേവതിയും റസിഖ് ഉദയ്ഭായ് എന്ന ഗസല്‍ഗായകന്റെ വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നു. നവാഗതരായ ഷീഷാനും ഷെറിനുമാണ് ചിത്രത്തില്‍ നായികാനായകന്മാര്‍. ഒസ്‌കാര്‍ ജേതാവ് റസൂല്‍ പുക്കുട്ടിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നെടുമുടിവേണു, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, കല്‍പ്പന തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങളിലെത്തുന്നു. എം.ജി. ശ്രീകുമാറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത്.
1983ല്‍ പുറത്തിറങ്ങിയ ഭരതന്റെ കാറ്റത്തെക്കിളിക്കൂട് എ്ന്ന ചിത്രത്തിലാണ് ആദ്യമായി ഇവര്‍ ഒന്നിച്ചഭിനയിച്ചത്. അതിനുശേഷം കിലുക്കം, മായാമയൂരം, ദേവാസുരം തുടങ്ങി രാവണപ്രഭുവരെയുള്ള ചിത്രങ്ങളിലൂടെ ഇവര്‍ കാഴ്ചവച്ച പ്രകടനം എന്നും പ്രേക്ഷകമനസില്‍ തങ്ങിനില്‍ക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല