സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു, സൂപ്പര്‍ താരത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു കാര്‍ അപകടത്തില്‍പെട്ടത്. മലയാറ്റൂരില്‍ ഇറ്റിത്തോടിന് സമീപമായിരുന്നു അപകടം.
അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി മോഹന്‍ലാലിന്റെ പജീറോ കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാല പരുക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.
വൈശാഖ് സംവിധാനം ചെയ്യുന്ന ‘പുലിമുരുകന്‍’ എന്ന ചിത്രത്തിന്റെ ഷുട്ടിങ്ങിനായി പോകുന്ന വഴിയാണ് അപകടം നടന്നത്. കാറില്‍ സൂപ്പര്‍ താരമാണ് എന്നറിഞ്ഞതോടെ സംഭവ സ്ഥലത്ത് ആളുകളുടെ ബഹളമായി. ഡ്രൈവറെ ലോറിയുള്‍പ്പടെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല