ലണ്ടന്‍ : ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയണല്‍ മൂന്നാമത് ഫാമിലി കോണ്‍ഫറന്‍സിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. ലണ്ടന്‍ സെന്‍റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ തോമ്മാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പള്ളി സെക്രട്ടറി. തോമസ്സ് മാത്യുവില്‍ നിന്നും മലബാര്‍ ഭദ്രാസനാധിപന്‍, അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത ആദ്യ റജിസ്‌ട്രേഷന്‍ സ്വീകരിച്ചു. തദവസരത്തില്‍ ഇടവക വികാരി ഫാ. രാജു ചെറുവിള്ളിയോടൊപ്പം ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്ത്, ഫാ. പീറ്റര്‍ കുര്യാക്കോസ്സ്, ഫാ. സിബി വര്‍ഗ്ഗീസ്സ് ഡീക്കന്‍, എല്‍ദ്ദോസ്സ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല