രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമതെത്തി. കഴിഞ്ഞ വർഷത്തെ ഒന്നം സ്ഥാനക്കാരായ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ദുബായ് വിമാനത്താവളം ഒന്നാമതെത്തിയത്.
7.05 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്തത്. ഹീത്രൂ വിമാനത്തിലൂടെ 6.80 കോടി യാത്രക്കാർ കടന്നുപോയി.
പശ്ചിമ യൂറോപ്പിലേക്കാണ് കൂടുതൽ ആളുകളും യാത്ര ചെയ്തത്. രണ്ടാമത്തെ ലക്ഷ്യ സ്ഥാനം ഇന്ത്യയും. 2013 വർഷത്തേക്കാൾ 7.5% വർധനയാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്തവരുടെ എണ്ണത്തിലുണ്ടായത്.
വ്യോമ ഗതാഗത രംഗത്തിലെ രാജ്യാന്തര കേന്ദ്രമായി ദുബായിയെ മാറ്റുകയാണു ലക്ഷ്യമെന്ന് ദുബായ് എയര്‍പോര്‍ട്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. ഒന്‍പതുകോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍തക്ക രീതിയില്‍ വിമാനത്താവളം വികസിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല