ന്യൂദല്‍ഹി: യാത്രാനിരക്കില്‍ വര്‍ധനവില്ലാതെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ബജറ്റ് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ചു. റെയില്‍സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ബജറ്റാണ് മമത ബാനര്‍ജി അവതരിപ്പിച്ചത്.
കേരളത്തിന്റെ കാര്യം പരാമര്‍ശിച്ചുകൊണ്ടാണ് മമത ബാനര്‍ജി പ്രസംഗമാരംഭിച്ചത്. കേരളത്തെ ഏറെ സ്‌നേഹിക്കുന്നുവെന്നു വ്യക്തമാക്കിയ മമത ചേര്‍ത്തലയില്‍ വാഗണ്‍ നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുമെന്ന പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്.
ദുരന്തങ്ങളുടെ പേരില്‍ റെയില്‍വേയുടെ പ്രതിച്ഛായ മോശമാക്കരുതെന്ന് പറഞ്ഞാണ് മമത ബാനര്‍ജി റെയില്‍വേ ബജറ്റ് അവതരണം തുടങ്ങിയത്.
ബജറ്റില്‍ കേരളം
1 ചേര്‍ത്തലയില്‍ പുതിയ വാഗണ്‍ നിര്‍മ്മാണ ഫാക്ടറി
2 പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുമെന്ന് ഉറപ്പ്
3 നിലമ്പൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്
4 ദിബ്രുഗര്‍- തിരുവനന്തപുരംകന്യാകുമാരി എക്‌സ്പ്രസ്
5 ബിലാസ്പൂര്‍- എറണാകുളം സൂപ്പര്‍ ഫാസ്റ്റ്
6 തിരുവനന്തപുരം- കന്യാകുമാരി വിവേകാനന്ദ എക്‌സ്പ്രസ്
7 ഭാവ് നഗര്‍- കൊച്ചുവേളി എക്‌സ്പ്രസ് കൊങ്കണ്‍ വഴി
8 ഹൗറ- മംഗലാപുരം എക്‌സ്പ്രസ് പാലക്കാട് വഴി
9 എറണാകുളം- കൊല്ലം മെമു, ആലപ്പുഴ വഴി
10 ചെന്നൈ- തിരുവനന്തപുരം എ.സി തുരന്തോ എക്‌സ്പ്രസ്
11എറണാകുളം- ബാംഗ്ലൂര്‍ എക്‌സ്പ്രസ്
12 നേമത്തും കോട്ടയത്തും പുതിയ പാസഞ്ചര്‍ ടെര്‍മിനല്‍
13 പോര്‍ബന്തര്‍- കൊച്ചുവേളി എക്‌സ്പ്രസ്
14 കൊല്ലം- നാഗര്‍കോവില്‍ മെമു
15 ചെന്നൈ- പോണ്ടിച്ചേരി- തിരുവനന്തപുരം സ്റ്റുഡന്റ്‌സ് എക്‌സ്പ്രസ്
16 തിരുവനന്തപുരത്തും എറണാകുളത്തും യന്ത്രവല്‍കൃത അലക്കുയൂണിറ്റ്
17 എട്ട് പുതിയ പാതയ്ക്ക് സര്‍വ്വേ (കണ്ണൂര്‍- മട്ടന്നൂര്‍, നഞ്ചന്‍- കോട്‌നിലമ്പൂര്‍, കോഴിക്കോട്- ബേപ്പൂര്‍, തലശേരി- മൈസൂര്‍, തകഴി- തിരുവല്ല, തിരുവല്ല- റാന്നി, റാന്നി- പമ്പ)
ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
1 നന്ദിഗ്രാമില്‍ റെയില്‍വേ വ്യവസായ പാര്‍ക്ക്
2 റായ്ബറേലി കോച്ച് ഫാക്ടറിയില്‍ നിന്ന് ആദ്യ കോച്ച് മൂന്നു മാസത്തിനകം
3 മുംബൈ, ചെന്നൈ സബര്‍ബന്‍ മേഖലയില്‍ ദരിദ്രര്‍ക്ക് ഷെല്‍ട്ടറുകള്‍
4 കൊല്‍ക്കത്തിയില്‍ മെട്രോകോച്ച് ഫാക്ടറി
5 180 കിലോമീറ്റര്‍ പുതിയ ലൈനുകള്‍ സ്ഥാപിക്കും
6 ജമ്മു കശ്മീരില്‍ പുതിയ കോച്ച് ഫാക്ടറി
7 ദീര്‍ഘയാത്രാസൗകര്യത്തിനായി ഗോ ഇന്ത്യ സ്മാര്ട്ട് കാര്‍ഡ് പദ്ധതി
8 2010 ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഇല്ലാതാകും
9 16,000 വിമുക്തഭടന്‍മാരെ റെയില്‍വേയില്‍ നിയമിക്കും
10 സ്വകാര്യപൊതുമേഖലാ പങ്കാളിത്തത്തില്‍ 85 പദ്ധതികള്‍
11 റെയില്‍വേ സ്‌പോര്‍ട്‌സ് കേഡര്‍ സ്ഥാപിക്കും
12 പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ട്രോളി
13 444 ആദര്‍ശ സ്‌റ്റേഷനുകള്‍ ഈവര്‍ഷം പൂര്‍ത്തിയാക്കും
14 ബുക്കിംഗ് നിരക്കില്‍ അമ്പതുശതമാനം കുറവ്
15 കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്നതിന് സ്‌പോര്‍ട്‌സ് കേഡര്‍ ആരംഭിക്കും
16 വികലാംഗര്‍ക്ക് രാജധാനി, ശതാബ്ദി എക്‌സ്പ്രസുകളില്‍ സൗജന്യനിരക്ക്
17 സമഗ്രവികസനത്തിന് പ്രൈമിനിസ്റ്റര്‍ റെയില്‍ വികാസ് പദ്ധതി
റെയില്‍വേയുടെ സമഗ്രവികസനവും സുരക്ഷയും കണക്കിലെടുത്തുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നില്‍കണ്ടുള്ള ബജറ്റ് വോട്ടുബാങ്കില്‍ കണ്ണുനട്ടുള്ളതാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
അതിനിടെ റെയില്‍വേ ബഡ്ജറ്റ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് ബി.ജെ.പി ആരോപിച്ചു. വോട്ടര്‍മാരുടെ കൈയ്യടി ലഭിക്കാനുള്ള തന്ത്രമാണിതെന്നും പാര്‍ട്ടി വ്യക്തമാക്കി. എന്നാല്‍ അടിസ്ഥാന സൗകര്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് സഹായകമാകുന്ന ബജറ്റാണ് ഇതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല