സ്വന്തം ലേഖകന്‍: യുഎന്‍ രക്ഷാസമിതി വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോദി ജി4 ഉച്ചകോടിയില്‍, ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ന്യൂയോര്‍ക്കില്‍ ജി4 രാഷ്ട്രതലവന്മാരെയും മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ഇന്ത്യയുടെ രക്ഷാസമിതി അംഗത്വ അവകാശമാണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത്.
എല്ലാ ഭൂഖണ്ഡങ്ങളില്‍നിന്നും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ലോകത്തെ വലിയ ജനാധിപത്യരാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുവേണം രക്ഷാസമിതി വികസിപ്പിക്കുവാന്‍. അത് യു.എന്നിന്രെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ലോക സമാധാനത്തിന് പ്രതിജ്ഞാബദ്ധമായാണ് 2004ല്‍ നാല് രാഷ്ട്രങ്ങള്‍ ഒന്നിച്ചത്. സൈബര്‍ ശൃംഖലയും ബഹിരാകാശവും പുതിയ അവസരങ്ങള്‍ ഒരുക്കുമ്പോള്‍ കാലാവസ്ഥാവ്യതിയാനവും തീവ്രവാദവും അഭയാര്‍ത്ഥി പ്രവാഹവുമാണ് ലോകം നേരിടുന്ന പുതിയ വെല്ലുവിളികള്‍. ലോകത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പരിഷ്‌കരിച്ച രക്ഷാ സമിതി കാലഘട്ടത്തിന്രെ ആവശ്യമാണ്.
യു.എന്നിന്റെ പിറവിയ്ക്കു ശേഷം അടിസ്ഥാനപരമായി വ്യത്യസ്ഥമായൊരു ലോകത്താണ് നാം ജീവിക്കുന്നത്. സങ്കീര്‍ണ്ണവും അനിര്‍വചനീയവുമായ വെല്ലുവിളികള്‍ നേരിട്ടു. നമ്മള്‍ ജീവിക്കുന്ന നൂറ്റാണ്ടിന്രെയല്ല, നമ്മള്‍ ഉപേക്ഷിച്ച ഒരു നൂറ്റാണ്ടിന്രെ പ്രതിഫലനമാണ് ഐക്യരാഷ്ട്രസഭ. നിലവിലെ വെല്ലുവിളികളും ഭീഷണിയും വ്യത്യസ്തമാണെന്നും മോദി സൂചിപ്പിച്ചു.
ഇന്ത്യയെ കൂടാതെ ജര്‍മ്മനി, ജപ്പാന്‍, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ജി4ലെ അംഗങ്ങള്‍. ശനിയാഴ്ച യു.എന്‍ പൊതുസഭയിലും രക്ഷാസമിതി അംഗത്വ അവകാശം മോദി ഉന്നയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല