1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2011


കോംഗോയില്‍ ഐക്യരാഷ്ട്രസഭയുടെ വിമാനം തകര്‍ന്ന് 32 പേര്‍ മരിച്ചു. കോംഗോയുടെ തലസ്ഥാനമായ കിന്‍ഷാസയിലെ വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 20 പേര്‍ ഐക്യ രാഷ്ട്രസഭാ പ്രവര്‍ത്തകരാണ്.

അപകടം നടന്നപ്പോള്‍ നാലു ജീവനക്കാര്‍ ഉള്‍പ്പെടെ 33 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരില്‍ വിശേദികളമുണ്ട്. ഒരാളെ രക്ഷപെടുത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മോശം കാലാവസ്ഥയില്‍ വിമാനം ഇറക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. രണ്ടായി പിളര്‍ന്ന വിമാനം പിന്നീടു കത്തിയമര്‍ന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.