1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

കാറുകള്‍ക്ക് യു എസ് 911, യു കെ 911, യു കെ 77 എന്നീ നമ്പരുകള്‍ നല്‍കുന്നത് പാകിസ്താന്‍ നിരോധിച്ചു. അമോരിക്കയില്‍ 2001 സെപ്തംബര്‍ 11-ന് നടന്ന ഭീകരാക്രമണത്തെ ഓര്‍മിപ്പിക്കുന്നതിനാലാണ് യു എസ് 911 എന്ന നമ്പര്‍ അനുവദിക്കേണ്ടെന്ന് പാക് അധികാരികള്‍ തീരുമാനിച്ചത്.

2005 ജൂലയ് 7ന് ലണ്ടനില്‍ നടന്ന് ചാവേര്‍ ആക്രമണത്തെ ഓര്‍മിപ്പിക്കുന്ന നമ്പരാണ് യുകെ 77. ഈ രണ്ട് നമ്പരുകള്‍ക്കും ഈയടുത്ത കാലത്ത് ആവശ്യക്കാര്‍ ഏറിയത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ജനങ്ങളുടെ ഇടയില്‍ സ്വാധീനമുള്ള ചില്‍ ഇത്തരം നമ്പരുകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടപ്പോളാണ് ഇസ്|ലാമാബാദിലെ എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പ് ജാഗരൂകരായത്. കൈക്കൂലി നല്‍കി ചിലര്‍ നമ്പരുകള്‍ സ്വന്തമാക്കിയിരുന്നു. ഇവ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന നമ്പരുകളാണെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടു.

യു എസ് , യു കെ സീരീസിലുള്ള വി ഐ പി നമ്പരുകള്‍ നല്‍കുന്നത് എക്സൈസ് ആന്‍ഡ് ടാക്സേഷന്‍ വകുപ്പാണ്. ഇനിമുതല്‍ ഈനമ്പരുകള്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കു മാത്രമേ നല്‍കാന്‍ കഴിയൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.