സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ റേസ് കോഴ്‌സ് ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന 16ാ മത് യുകെകെസിഎ റാലി മത്സരം വാശിയേറിയതാകും. യുകെകെസിഎയുടെ 50 യൂണിറ്റുകള്‍ കണ്‍വന്‍ഷന്‍ ആപ്ത വാക്യമായ ‘സഭാ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത ‘ എന്നതിന്റെ അടിസ്ഥാനത്തില്‍ റാലി മത്സരത്തിനായി വാശിയോടെ ഒരുങ്ങുകയാണ്.
മൂന്നു കാറ്റഗറിയായിട്ടാണ് റാലി നടത്തപ്പെടുന്നത്. പ്രൗഢഗംഭീരമായ രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബിലെ അതിവിശാലമായ മൈതാനത്ത് ഓരോ യൂണിറ്റുകളും രാജകീയമായി അണിനിരക്കും. 16ാ മത് കണ്‍വന്‍ഷനു യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളും ആവേശോജ്വലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഓരോ യൂണിറ്റിന്റെയും കൂട്ടായ്മയുടെയും ശക്തി പ്രകടനവും കൂടിയാണ് യുകെകെസിഎ കണ്‍വന്‍ഷന്‍ റാലി.
പ്രൗഢഗംഭീരമായ രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ ജൂലൈ എട്ടിന് രാവിലെ കൃത്യം ഒന്‍പതിന് കണ്‍വന്‍ഷന്‍ പതാക യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉയര്‍ത്തുന്നതോട് കൂടി പതിനാറാമത് കണ്‍വന്‍ഷനു തുടക്കമാകും. വിവിധ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാപരവും വ്യത്യസ്തവുമായ കലാപരിപാടികള്‍ ക്‌നാനായ ആവേശം അലതല്ലും. യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തന്‍കളം, ഫിനില്‍ കളത്തില്‍കോട്ട്, ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല