സഖറിയ പുത്തന്‍കളം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് യുകെകെസിഎ കണ്വന്ഷന് ഇനി നവനാല്‍ മാത്രം. ലോകമെങ്ങുമുള്ള ക്നാനായ സമുദായാംഗങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന കണ്വന്ഷന് ഏറ്റവും രാജകീയവും പ്രൗഢഗംഭീരവുമായ വേദിയിലാണ് ഇത്തവണ നടത്തപ്പെടുന്നത്. കണ്വന്ഷന് ദിനം അടുക്കുന്തോറും യൂണിറ്റുകളില്‍ ആവേശം അലതല്ലുകയാണ്. മിക്ക യൂണിറ്റുകളില്‍ നിന്നും കോച്ചുകളിലാണ് ഇത്തവണ യുകെകെസിഎ കണ്വന്ഷന് എത്തുന്നത്.
വികാരാവേശം അലയടിക്കുന്ന കണ്‍വന്‍ഷന്റെ മുഖ്യ ആകര്ഷണങ്ങളിലൊനായ സ്വാഗത നൃത്ത പരിശീലനം ഇന്ന് മുതല്‍ യുകെകെസിഎ ആസ്ഥാന മന്ദിരത്തു ആരംഭിക്കും. നൂറിലധികം യുവതിയുവാക്കള്‍ അണിനിരക്കുന്ന സ്വാഗത ഗാന നൃത്തം അതിഗംഭീരമായിരിക്കും. വിവിധ യൂണിറ്റുകളുടെ മാസ്മരിക പ്രകടനം കാഴ്ച വയ്ക്കുന്ന കലാപരിപാടികളും പ്രൗഢഗംഭീരമായ പൊതുസമ്മേളനവും ഭക്തിസാന്ദ്രമായ പൊന്തിഫിക്കല്‍ ദിവ്യബലിയും കണ്വന്ഷന് കൂടുതല്‍ മനോഹരമാക്കും.
യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല