സഖറിയ പുത്തന്‍കളം (ചെല്‍ട്ടണ്‍ഹാം): സഭസമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത എന്ന ആപ്തവാക്യത്തില്‍ അധിഷ്ടിതമായി പതിനാറാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍ ജൂലൈ എട്ടിന് ചെല്‍ട്ടണ്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടക്കുമ്പോള്‍ മൂന്ന് വൈദി ശ്രേഷ്ഠരാല്‍ കണ്‍വെന്‍ഷന്‍ അനുഗ്രഹീതമാകും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യാതിഥിയാകുമ്പോള്‍ കര്‍ദിനാള്‍ മാര്‍ വിന്‍സെന്റ് നിക്കോളസിന്റെ പ്രതിനിധിയായി വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ പോള്‍ മക്ക്‌ലീന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എത്തിനിക്ക് ചാപ്ലിയന്‍സിയുടെ ചുമതല വഹിക്കുന്ന ബിഷപ്പ് മാര്‍ പോള്‍ മക്ക്‌ലീന്‍ന്റെ സാന്നിദ്ധ്യം ഓരോ ക്‌നാനായക്കാരനും അഭിമാനവും അനുഗ്രഹപ്രദാനവുമാണ്. ഇതാദ്യമായിട്ടാണ് കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളിന്റെ പ്രതിനിധി യുകെകെസിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
കണ്‍വെന്‍ഷനില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സാമ്പ്രിക്കല്‍ വചനസന്ദേശം നല്‍കും. ഓരോ കണ്‍വെന്‍ഷന്‍ കഴിയുമ്പോളും കൂടുതല്‍ മനോഹരമാകുന്ന സ്വാഗത ഗാനത്തിന്റെ പ്രമോ വീഡിയോ റീലീസായി. നവ സംഗീത സംവിധായകനായ ഷാന്റി ആന്റണി അങ്കമാലി സംഗീതസംവിധാനം ചെയ്ത സ്വാഗത ഗാന രചന സുനില്‍ ആന്‍മതടത്തിലും ഗായകര്‍ പിറവം വില്‍സണും അഫ്‌സലുമാണ്.
പ്രസിഡന്റ് സിജു വടക്കുകുഴി ചെയര്‍മാനായി സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മാഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല