സഖറിയ പുത്തന്‍കുളം: യുകെകെസിഎ ക്രിസ്റ്റല്‍ ജൂബിലി അവലോകനവും നാഷണല്‍ കൗണ്‍സിലും ശനിയാഴ്ച. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജീബിലിയാഘോഷങ്ങളുടെ അവലോകനവും നാഷണല്‍ കൗണ്‍സിലും ശനിയാഴ്ച യുകെകെസിഎ അടിസ്ഥാന മന്ദിരത്തില്‍ നടത്തുന്നു.
ജൂണ്‍25 ന് കവന്‍ട്രിയിലെ സ്‌പോര്‍ട്‌സ് കണക്ഷന്‍സ് സെന്ററില്‍ നടത്തപ്പെടുന്ന യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ഏറ്റവും വര്‍ണ്ണമനോഹരമാക്കുന്നതിനും തയ്യാറെടുപ്പുകളെ പറ്റിയുള്ള അവലോകനത്തിനുമാണ് നാഷണല്‍കൗണ്‍സില്‍ ചേരുന്നത്.
ഇതേസമയം ക്രിസ്റ്റല്‍ ജൂബിലി കണ്‍വെന്‍ഷന്റെ റാലിയില്‍ എവര്‍റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയതോടു കൂടി യൂണിറ്റുകള്‍ എല്ലാം വളരെ സജീവമായി റാലിക്ക് വേണ്ടി ഒരുങ്ങുകയാണ്.കണ്‍വെന്‍ഷന്‍ സെന്ററില്‍ വിശാലമായ മൈതാനത്ത് 50 യൂണിറ്റുകള്‍ ആപ്തവാക്യത്തിലധിഷ്ഠിതമായി അണിചേരുമ്പോള്‍ യുകെകെസിഎ ദര്‍ശിക്കുന്ന ഏറ്റവും മനോഹരമായും ബൃഹത്തായതുമായ റാലിയായിരിക്കും നടക്കുവാന്‍ പോകുക.
യുകെകെസിഎ ക്രിസ്‌ററല്‍ ജൂബിലിയോടനുബന്ധിച്ചുള്ള ഉപന്യാസ മത്സരത്തിന്റെ അവസാന തീയത് ജൂണ്‍ 15 വരെ നീട്ടി. കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റ് ബിജു മടക്കകുഴി,സെക്രട്ടറി ജോസി നെടുംതുരുത്ത് പുത്തന്‍പുര,ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ,ജോ സെക്രട്ട,റി സഖറിയ പുത്തന്‍കുളം,ജോ ട്രഷറര്‍ ഫിനില്‍ കളതികോട് ,ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി,റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല