1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2016

സഖറിയ പുത്തന്‍കളം: കവന്‍ട്രി: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് 24 ദിവസം മാത്രം അവശേഷിക്കെ കണ്‍വന്‍ഷന്റെ തയാറെടുപ്പുകള്‍ തകൃതിയായി നടന്നുവരുന്നു. യുകെകെസിഎ കണ്‍വന്‍ഷനുകളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗതനൃത്തം.

ക്രിസ്റ്റല്‍ ജൂബിലിയുടെ സ്വാഗതഗാനവും സംഗീതവും സമുദായാംഗങ്ങളില്‍ ആവേശം ഉണര്‍ത്തും. മികച്ച ഈരടികള്‍ക്ക് സ്വാഗതനൃത്തം സംവിധാനം ചെയ്യുന്നത് കലാഭവന്‍ നൈസ് ആണ്. യുകെകെസിവൈഎല്‍ അംഗങ്ങള്‍ കാഴ്ചവയ്ക്കുന്ന സ്വാഗതനൃത്തത്തിനുള്ള പരിശീലനം ഈ മാസം നാല്, അഞ്ച്, 18, 19 തീയതികളില്‍ യുകെകെസിഎ ആസ്ഥാനമന്ദിരത്തില്‍ നടത്തപ്പെടും. ഇനിയും സ്വാഗതനൃത്തത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് ബിജു മടക്കക്കുഴിയുമായി ബന്ധപ്പെടേണ്ടതാണ്.

ക്രിസ്റ്റല്‍ ജൂബിലി കണ്‍വന്‍ഷന്‍ സ്വാഗതഗാനം രചിച്ചത് ബാസില്‍ഡണ്‍ യൂണിറ്റംഗമായ പൂഴിക്കോല്‍ ഇടവക മണലേല്‍ ഡെന്നീസ് ജോസഫാണ്. ഇതു മൂന്നാം തവണയാണ് ഡെന്നീസ് ജോസഫ് സ്വാഗതഗാനം രചിക്കുന്നത്. സംഗീതം പ്രശാന്ത് മോഹന്‍. ഗാനം ആലപിച്ചത് പിറവം വില്‍സണും കോട്ടയം സെന്റ് ജോസഫ് കോണ്‍വന്റ് അംഗവും യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ സഹോദരിയുമായ സിസ്റ്റര്‍ ്രപിന്‍സിയും കൂടി ചേര്‍ന്നാണ്.

ക്രിസ്റ്റല്‍ ജൂബിലി കണ്‍വന്‍ഷന്‍ കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തപ്പെടുമ്പോള്‍ യൂണിറ്റുകള്‍ എല്ലാം വളരെ സജീവമാി കണ്‍വന്‍ഷനെ വരവേല്‍ക്കുവാന്‍ ഒരുങ്ങുന്നു. ഇത്തവണ റാലി മത്സരം വളരെ വാശിയേറിയതാവും. എവര്‍റോളിംഗ് ട്രോഫി ഏര്‍പ്പെടുത്തിയതോടുകൂടി ട്രോഫിയില്‍ മുത്തമിടാന്‍ വീറും വാശിയോടെയുമാണ് ഓരോ യൂണിറ്റുകളും കണ്‍വന്‍ഷനെ വരവേല്‍ക്കുന്നത്.

കണ്‍വന്‍ഷന്‍ വിജയത്തിനായി പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, രടഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസഫ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്, ഉപദേശക സമിതി അംഗങ്ങളായ ന്നെി മാവേലില്‍, റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.