സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെകെസിഎ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ സുപ്രധാനമായ നാഷണല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടക്കും. പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും ‘ക്‌നാനായ ദര്‍ശന്‍: സംവാദത്തില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുവാനുമാണ് നാഷണല്‍ കൗണ്‍സില്‍ യോഗം ചേരുന്നത്.
ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന യോഗം വൈകുന്നേരം മൂന്നരക്ക് അവസാനിക്കും. പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ജൂലൈ എട്ടിന് പ്രൗഢഗംഭീരമായ രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് യുകെകെസിഎ കണ്‍വന്‍ഷന്‍ നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല