സഖറിയ പുത്തന്‍കളം (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ആറാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ആറാംതവണയും കിരീടം നിലനിര്‍ത്തി പുരുഷവിഭാഗത്തില്‍ സ്റ്റോക്ക്ഓണ്‍ട്രെന്‍ഡ് ജേതാക്കളായി. സ്റ്റോക്ക്ഓണ്‍ട്രെന്‍ഡിലെ സിബു അനീഷ് സഖ്യമാണ് പുരുഷ വിഭാഗത്തില്‍ ജേതാക്കളായത്. ആദ്യമായി നടത്തപ്പെട്ട വനിതാ വിഭാഗത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ തന്നെ ഫ്‌ളാവിക ശില്‍പയും മിക്‌സ്ഡ് ഡബിള്‍സില്‍ ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ്ആഷ്‌ലിയും ജേതാക്കളായി. ജൂണിയേഴ്‌സില്‍ ബര്‍മിങ്ഹാം യൂണിറ്റിലെ മാനവ് & ജോയല്‍ സഖ്യം വിജയിച്ചു.
മെന്‍സ് ഡബിള്‍സില്‍ രണ്ടാംസ്ഥാനം ബി.സി.എന്‍ യൂണിറ്റിലെ ആഷിഷ് – തങ്കച്ചനും മൂന്നാം സ്ഥാന ഗ്ലാസ്‌ഗോ യൂണിറ്റിലെ ലിനുഷിബുവും നാലാം സ്ഥാനം ലെസ്റ്റര്‍ യൂണിറ്റിലെ വിജി – ജോമോനും നേടി.
ലേഡീസ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം ലിനുമോള്‍സ്മിതയും മൂന്നാം സ്ഥാനം ബി.സി.എന്‍ യൂണിറ്റിലെ സുജബിര്‍ലി നാലാം സ്ഥാനം സ്റ്റോക്ക്ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ ബിന്‍സിഎലിസബത്തും നേടി.
മിക്‌സ്ഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനം ബര്‍മിങ്ഹാം യൂണിറ്റിലെ ബാബുസ്മിതയും മൂന്നാം സ്ഥാനം സ്റ്റോക്ക്ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ അനീഷ്വിജിയും നാലാം സ്ഥാനം സെവണ്‍ യൂണിറ്റിലെ ജിജോഷൈനിയും നേടി. ജൂനിയേഴ്‌സില്‍ രണ്ടാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ ജോനറ്റ്അലനും മൂന്നാംസ്ഥാനം വൂസ്റ്റര്‍ യൂണിറ്റിലെ വിശാല്‍ജോം നാലാം സ്ഥാനം സ്റ്റോക്ക്ഓണ്‍ട്രെന്‍ഡ് യൂണിറ്റിലെ ജാന്‍സണ്‍റുവെല്‍ സഖ്യവും നേടി.
പരിപാടികള്‍ക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ്പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല