സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെകെസിഎയുടെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ ഡബിള്‍സ് മത്സരവും ഉള്‍പ്പെടുത്തി. തുടക്കം എന്ന നിലയില്‍ യൂണിറ്റ് അടിസ്ഥാനത്തിലല്ല വനിതാ ഡബിള്‍സ് മത്സരം. യൂണിറ്റ് അതിരുകള്‍ ഇല്ലാതെ നടത്തപ്പെടുന്ന മത്സരത്തിന് വിവിധ യൂണിറ്റുകളില്‍ രണ്ട് വനിതകള്‍ ചേര്‍ന്ന് ഒരു ടീമായി മത്സരിക്കാവുന്നതാണ്.
പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ജൂനിയേഴ്‌സ് എന്നിങ്ങനെ യൂണിറ്റ് അടിസ്ഥാനത്തിലാകും മത്സരം. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലെ ട്രെന്‍ഡ്ഹാം ഹൈസ്‌കൂളില്‍ രാവിലെ ഒന്‍പതരയ്ക്ക് ബാഡ്മിന്റണ്‍ മത്സരം ആരംഭിക്കും. ഒക്ടോബര്‍ 29ന് മുന്‍പ് ടീമുകള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷന്‍ ഫീ മെന്‍സ് ഡബിള്‍സ് 20 പൗണ്ട്, മിക്‌സഡ് ഡബിള്‍സ്, വനിതാ ഡബിള്‍സ്: 10 പൗണ്ട്, ജൂനിയേഴ്‌സ് (12 മുതല്‍ 15 വരെ) – 5 പൗണ്ട്. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സക്കറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനൈല്‍ കളത്തില്‍കോട്, അഡ്‌വൈസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല