1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2017

സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനു രണ്ടു നാളുകള്‍ മാത്രം അവശേഷിക്കെ വീറും വാശിയും പകരുന്ന റാലി മത്സരം ഏറ്റവും മനോഹരമാക്കുവാന്‍ റാലി കമ്മിറ്റി സുസജ്ജമായി. യുകെകെസിഎ ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട് ചെയര്‍മാനായി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിലെ സജി ഉതുപ്പ്, ബ്‌ളാക്ക് പൂള്‍ യൂണിറ്റിലെ ജോണി ചാക്കോ, കെന്റ് യൂണിറ്റിലെ മാത്യു ജേക്കബ്, ബ്രിസ്റ്റോള്‍ യൂണിറ്റിലെ സ്റ്റീഫന്‍ തെരുവത്ത്, ലിവര്‍പൂള്‍ യൂണിറ്റിലെ സാജു ലൂക്കോസ്, സ്റ്റീവനേജ് യൂണിറ്റിലെ ജോണി കല്ലടാന്തിയില്‍, ഈസ്‌റ് സസെക്‌സ് യൂണിറ്റിലെ സണ്ണി തോമസ്, ബ്രിസ്റ്റോള്‍ യൂണിറ്റിലെ ബിജു എബ്രഹാം എന്നിവരാണ്.

മൂന്നു കാറ്റഗറിയിലായിട്ടാണ് മത്സരം നടക്കുന്നത്. അക്ഷരമാല ക്രമത്തില്‍ ആദ്യ എ (25 കുടുംബങ്ങളില്‍ താഴെ), തുടര്‍ന്ന് മറ്റു രണ്ട ഗ്രൂപ്പുകളും അണിചേരും. റാലിയുടെ ഏറ്റവും മുന്‍നിരയില്‍ വിശിഷ്ട അതിഥികള്‍, തുടര്‍ന്ന് യുകെകെസിവൈഎല്‍ ഭാരവാഹികള്‍, വനിതാ ഫോറം കമ്മിറ്റി അംഗങ്ങള്‍, തുടര്‍ന്ന് ശുഭ്ര വസ്ത്രധാരികളായി നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സും അണിചേരും.ശനിയാഴ്ച രാവിലെ കൃത്യം 9.30ന് പതാക ഉയര്‍ത്തലോഡ് കൂടി കണ്‍വന്‍ഷന് തുടക്കമാകും.
വിലാസം:

Jockey Club, Cheltenham, GL50 4SH

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.