സഖറിയ പുത്തന്‍കളം: യുകെകെസിഎ ‘ലെന്റ് അപ്പീല്‍’ ഏപ്രില്‍ 30ന് സമാപിക്കും. വലിയ നോമ്പിനോടനുബന്ധിച്ച് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രഖ്യാപിച്ച ‘ലെന്റ് അപ്പീല്‍’ഈ മാസം 30ന് സമാപിക്കും. ക്രിസ്തുവിന്റെ പീഡാനുഭവ ഉത്ഥാന ഓര്‍മ്മയാചരണത്തിന്റെ മുന്നോടിയായി ആഗോള ക്രൈസ്തവര്‍ ആചരിക്കുന്ന വലിയ നോമ്പ് കാലഘട്ടത്തില്‍ ദുഃഖദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുവാന്‍ ഈ വര്‍ഷം മുതല്‍ യുകെകെസിഎ നടപ്പിലാക്കിയ പദ്ധതിയാണ് ലെന്റ് അപ്പീല്‍.
യുകെകെസിഎയുടെ യൂണിറ്റുകളില്‍ നിന്നും ശേഖരിക്കുന്ന സംഭാവനകള്‍ അര്‍ഹരായവര്‍ക്ക് സഹായം ലഭ്യമാക്കും. ലെന്റ് അപ്പീല്‍ സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് ട്രഷറര്‍ ബാബു തോട്ടം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്. പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ കലാപരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍ 07975555189 എന്ന നമ്പറില്‍ മെസേജ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജൂലൈ എട്ടിന് ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബിലാണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്.
പ്രസിഡന്റ് ബിജു മടക്കക്കുഴി ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയാ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല