അലക്‌സ് വര്‍ഗീസ്: യുണൈറ്റഡ് കിംഗ്ഡം ക്‌നാനായ കാത്തലിക് യൂത്ത്‌ലീഗിന്റെ നാലാമത് ദേശീയ കലാമേളയുടേയും യുവജന കണ്‍വന്‍ഷന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 24 ശനിയാഴ്ച ആദ്യമായി ക്‌നാനായ ആസ്ഥാന മന്ദിരത്തില്‍ വച്ച് നടത്തപ്പെടുന്ന കലാമാമാങ്കത്തില്‍ യുകെയിലെ 35ഓളം കെസിവൈഎല്‍ യൂണിറ്റുകളില്‍ നിന്ന് നൂറ് കണക്കിന് യുവജനങ്ങള്‍ മാറ്റുരയ്ക്കുന്നു.
ക്‌നാനായ പാരമ്പര്യ കലാരൂപങ്ങളായ മാര്‍ഗം കളി, പുരാതനപ്പാട്ട്, എന്നിവയ്ക്ക് പുറമേ സിനിമാറ്റിക് ഡാന്‍സ്, ക്വിസ്, ആങ്കറിംഗ് എന്നീ ഗ്രൂപ്പിനങ്ങളും സിംഗിള്‍ സോങ്ങ്, ഫാന്‍സിഡ്രസ്സ്,മലയാളം പ്രസംഗം, സിനിമാറ്റിക് ഡാന്‍സ് എന്നീ സിംഗിള്‍ ഇനങ്ങളും ഉണ്ടായിരിക്കുന്നത്. സമുദായ പുരോഗതിയില്‍ ക്‌നാനായ ഇടവകകളുടെ പ്രസക്തി എന്ന വിഷയത്തിലാണ് പ്രസംഗമത്സരം നടത്തപ്പെടുന്നത്. കലാതിലകം, കലാപ്രതിഭ, ബെസ്റ്റ് യൂണിറ്റ് അവാര്‍ഡുകള്‍ നല്‍കുന്നതോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും.
യുകെയിലെ എല്ലാ കെസിവൈഎല്‍ അംഗങ്ങളേയും മാതാപിതാക്കളേയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല