ബാലസജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ): യുക്മ യൂത്തിന്റെ നേതൃത്വത്തില്‍ യു കെയിലെ 3 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ കണക്കിലെ പരിജ്ഞാനം അളക്കുന്നതിനുള്ള, പ്രവേശനം സൗജന്യമായ അവസരമാണ് യുക്മ യൂത്ത്, പ്രമുഖ ഓണ്‍ലൈന്‍ ടൂഷന്‍ സ്ഥാപനമായ വൈസ് ഫോക്‌സ് ആപ്പ് മായി ചേര്‍ന്ന് നടത്തുന്നത്. കുട്ടികളെ 3 4 , 5 6 , 7 8 , 9 10 എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ച്, ഓരോ വിഭാഗത്തിനും അവരവരുടെ കഴിവിന് അനുസരിച്ച്, നാഷണല്‍ പാഠ്യ പദ്ധതി അനുസരിച്ചുള്ള മാത്ത്‌സ് വിഷയത്തില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പരീക്ഷ ആണ് തയ്യാറാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ സ്‌കൂള്‍
പാഠ്യപദ്ധതികള്‍ അവസാനിക്കുന്ന ജൂലൈ 15 ന്കാലത്തു 10 മണിമുതല്‍ 4 മണിവരെയാണ് മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്തവര്‍ക്ക്, നിര്‍ദ്ദിഷ്ട വെബ് പ്ലാറ്റുഫോമില്‍ യുക്മ മാത്ത്‌സ് ചലഞ്ച് 2018 ല്‍ പങ്കെടുക്കാവുന്നത് മാത്ത്‌സ് ചലഞ്ചില്‍ പങ്കെടുക്കേണ്ടവര്‍ യുക്മ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മാത്ത്‌സ് ചലഞ്ച് എന്ന ലിങ്കിലൂടെ നിര്‍ദ്ദിഷ്ട അപേക്ഷാഫോറം പൂരിപ്പിച്ച് രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രെജിസ്‌ട്രേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 ആണ്.
രെജിസ്റ്റര്‍ ചെയ്യുന്ന ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ തനത് അക്കാദമിക് വര്‍ഷത്തെ അറിവിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളായിരിക്കും മാത്ത്‌സ് ചലഞ്ച് ടെസ്റ്റില്‍ ലഭിക്കുക. ഉദാഹരണത്തിന് മൂന്നും നാലും വര്‍ഷങ്ങളില്‍ പഠിക്കുന്ന കുട്ടികളടങ്ങിയ ഗ്രൂപ്പില്‍ രെജിസ്റ്റര്‍ ചെയ്യുന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിക്കും, നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന ചോദ്യങ്ങള്‍ വ്യത്യസ്തമായിരിക്കും. സ്വന്തം വീട്ടില്‍ കമ്പ്യൂട്ടറില്‍ ഓണ്‍ലൈനില്‍ പങ്കെടുക്കാവുന്നതാണ് യുക്മ മാത്ത്‌സ് ചലഞ്ച്.
60 മിനിട്ടു കൊണ്ട് നൂറു ചോദ്യങ്ങള്‍ക്ക് ആണ് മാത്ത്‌സ് ചലഞ്ചില്‍ ഉത്തരം നല്‍കേണ്ടത്. നമ്പര്‍, റേഷ്യോ ആന്റ് പ്രൊപോര്‍ഷന്‍, ആള്‍ജിബ്ര, ജ്യോമെട്രി ആന്റ് മെഷേഴ്‌സ്, പ്രോബബിലിറ്റി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഭാഗങ്ങളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. താരതമ്യേന വളരെ എളുപ്പത്തില്‍ ഉത്തരം നല്‍കാവുന്ന ചോദ്യങ്ങളില്‍ തുടങ്ങി എളുപ്പമുള്ളത്, ബുദ്ധിമുട്ടുള്ളത് എന്നിങ്ങനെ ഉള്ള ഒരു പരീക്ഷാരീതി ആണ് യുക്മ മാത്ത്‌സ് ചലഞ്ചില്‍ അവലംബിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ചോദ്യത്തിന് ഉത്തരമെഴുതുന്ന കുട്ടികള്‍ക്കായിരിക്കും വിജയകിരീടം. ഫ്‌ലുവന്‍സി, റീസണിങ്, പ്രോബ്ലം സോള്‍വിങ് മേഖലകളിലെ കുട്ടികളുടെ പ്രാവീണ്യം അളക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ഓണ്‍ലൈന്‍ പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നത്.
പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന വെബ് പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും കുട്ടികള്‍ പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുമ്പോള്‍ കാല്‍ക്കുലേറ്ററും, പെന്‍സിലും, കണക്ക് ചെയ്തു നോക്കുന്നതിനുള്ള വരയിടാത്ത വെള്ള പേപ്പറും മാത്രമേ അനുവദനീയമായിട്ടുള്ളൂ. അനാവശ്യമായി വശങ്ങളിലേക്കും, മുകളിലേക്കുമുള്ള നോട്ടം, സംസാരം, ബാക്ക്ഗ്രൗണ്ട് ശബ്ദങ്ങള്‍ എന്നിവ പരീക്ഷ എഴുതുന്ന ആളിന്റെ അസ്സസ്സ്‌മെന്റിനെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ പഠന നിലവാരം അളക്കാനുള്ള ഈ സംരംഭത്തെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ എല്ലാ മാതാപിതാക്കളെയും പ്രത്യേകമായി ക്ഷണിക്കുന്നു.
യുക്മ മാത്ത്‌സ് ചലഞ്ച് വിജയികളെ റീജിയന്‍, നാഷണല്‍ എന്നീ രണ്ട് വിഭാഗങ്ങളില്‍ ആയാണ് യുക്മ മാത്ത്‌സ് ചാമ്പ്യന്‍ ട്രോഫി നല്‍കി ആദരിക്കുന്നത്. കൂടാതെ നാഷണല്‍ ലെവലില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന 3 മുതല്‍ 6 വരെ വര്ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍ നിന്നൊരാള്‍ക്കും, 7 മുതല്‍ 10 വരെ വര്ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍ നിന്നൊരാള്‍ക്കും വൈസ് ഫോക്‌സ് ആപ്പ് നല്‍കുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡും ലഭിക്കുന്നതാണ്.
മത്സരത്തിലെ വിജയികളെ തിരഞ്ഞെടുക്കുന്നത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തന്നിരിക്കുന്ന 100 ചോദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരമെഴുതുക എന്ന മാനദണ്ഡമുപയോഗിച്ചായിരിക്കും. ഉദാഹരണത്തിന്, ഒന്നിലധികം പേര്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ തുല്യമായി നേടുകയാണെങ്കില്‍ അവരില്‍ ആരാണോ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ആ സ്‌കോര്‍ നേടിയത് അവരെ വിജയികളായി പ്രഖ്യാപിക്കുന്നതാണ്. യുക്മ മാത്ത്‌സ് ചലഞ്ചിന്റെ പൂര്‍ണ്ണമായ നിബന്ധനകള്‍ യുക്മ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
യുക്മ മാത്‌സ് ചലഞ്ചിന് രജിസ്റ്റര്‍ ചെയ്യുന്നതിനും കുതല്‍ വിവരങ്ങള്‍ അറിയുന്നതിനും യുക്മ വെബ്‌സെറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
https://www.uukma.org/
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല