1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2016

നോബി കെ ജോസ്: തനതായ പ്രത്യേകതകള്‍ കൊണ്ട് യുകെയിലെ മറ്റു പല സംഗമങ്ങളില്‍ നിന്നും വേറിട്ടു നില്ക്കുന്ന മാല്‍വേണ്‍ സംഗമം വിജയകരമായ എഴാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസരത്തില്‍ എഴാം വര്‍ഷത്തെ സംഗമത്തോടനുബന്ധിച്ച് സംഘാടകരായ ‘MALVERN ROYALS’ ന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 18 ന് all UK വടം വലി മത്സരവും ഫാമിലി ഫണ്‍ ഡേയും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷപൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. യുകെയിലെ പ്രമുഖ വടംവലി മത്സരങ്ങളിലെ നിറസാന്നിധ്യ മായിരുന്ന കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ ലിവര്‍പൂളിലെ നമ്മുടെ ജോണ്‍ മാഷിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന് ആദരാന്ജലികള്‍ അര്‍പ്പിച്ചു ഈ ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിക്കുന്നതാണ് . അതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആസ്വാദ്യകരമായ ബൌണ്‍സി കാസ്സില്‍ ,ഫേസ് പെയിന്റിംഗ് , മറ്റു വിനോദ മത്സരങ്ങളും , കേരളത്തിലെ നാടന്‍ ഭക്ഷണ വിഭവങ്ങളും കുറഞ്ഞ നിരക്കില്‍ ഒരുക്കി ഒരു ഫാമിലി ഡേ തന്നെ ഈ വര്‍ഷത്തെ ബ്രിട്ടീഷ് സമ്മറിന്റെ തുടക്കം മികച്ചതാക്കാന്‍ ഒരുങ്ങുകയാണ് മാല്‍ വേണ്‍ മലയാളികള്‍ .

പങ്കെടുക്കുവാനുള്ള ധൈര്യമാണ് ഏറ്റവും വലിയ വിജയമെന്നു വിശ്വസിക്കുന്ന എല്ലാ ടീമുകളെയും ഞങ്ങള്‍ ഈ മത്സരത്തിലേക്കു ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ പിന്നീടു അറിയിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്കായി ,

മാല്‍വേണ്‍ സംഗമം 2016
നോബി.കെ . ജോസ് 07838 930265
ബിജു ചാക്കോ 07865 087751
ടിറ്റു സിറിയക് 07828 971565

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.