ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019സന്ദര്‍ശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂണ്‍ 11നു മാഞ്ചസ്റ്ററില്‍ നടത്തിയ സത്‌സംഗത്തിനു തുടര്‍ച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകള്‍ യുകെയില്‍ ഇനി 2 വേദികളില്‍ കൂടിയുണ്ടായിരിക്കുന്നതാണ് .
നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തില്‍ ജൂണ്‍ 13 നു ഡെര്‍ബി യിലും , ജൂണ്‍ 15 ,16 തീയതികളില്‍ ലെസ്റ്റെറിലെ ബ്യൂമനോര്‍ പാര്‍ക്കില്‍ വച്ച് തികച്ചും ഗുരുകുല ശൈലിയില്‍ വിഭാവനം ചെയ്തിട്ടുള്ളതും* ആശ്രമ അന്തരീക്ഷത്തില്‍ നടത്തപെടുന്നതുമായ സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം എന്നീ പരിപാടികള്‍ക്കാണ് യു കെ ഹൈന്ദവ സമൂഹം വരും നാളുകളില്‍ സാക്ഷ്യം വഹിക്കുന്നത് .
ലാഭേച്ഛയും വ്യക്തി താത്പര്യങ്ങളും ഇല്ലാതെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് അതീതതമായി ഇത്തരം കര്‍മ്മ പദ്ധതികളില്‍ അണി ചേരുവാന്‍ എല്ലാ ഹൈന്ദവ സഹോദരങ്ങളും മുന്നോട്ടു വരണം എന്ന് ഓര്‍മ്മിപ്പിക്കുവാനും ഈ അവസ്സരം വിനിയോഗിക്കുന്നു .വ്യക്തി താത്പര്യങ്ങള്‍ക്ക് അതീതമായി സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള മേല്പറഞ്ഞ സത്‌സംഗങ്ങള്‍ , സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം’ എന്നീ പരിപാടികള്‍ക്കായി എല്ലാ ഹിന്ദു കുടുംബാംഗങ്ങളും ഒത്തുചേരണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .
നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ്, യു കെ
For more details please contact
Suresh G @ 07940 658142/ Gopakumar@07932 672467/ Prashant Ravi@ 07863 978338/ Vipin @ 07846145510
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല