റുട്ട്ലാന്റിലെ കോട്ട്സ്മോർ ഗ്രാമത്തിലാണ് നേരിയ ഭൂചലനം ഉണ്ടായത്. ബുധനാഴ്ച രാത്രി 10.25 നായിരുന്നു റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂകമ്പം.
വീടുകൾ ചെറുതായി കുലുങ്ങിയപ്പോൾ പൊട്ടിത്തെറിയാണെന്നാണ് ജനങ്ങൾ കരുതിയത്. മിക്കവരും പരിഭ്രാന്തരായി നിരത്തിൽ ഇറങ്ങുകയും ചെയ്തു.
ഭൂകമ്പത്തെതുടർന്ന് ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി വാർത്തകളില്ല. വീടുനുള്ളിലേക്ക് ഒരു വാഹനം ഇടിച്ചു കയറും പോലെ വീട് കുലുങ്ങിയതായി ഗ്രാമവാസികൾ പറഞ്ഞു. ചുമരിൽ തൂക്കിയിരുന്ന ചിത്രങ്ങൾ ആടുകയും കട്ടിലുകൾ വിറക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി ഹാംഷയർ പട്ടണത്തിലും ഭൂമി കുലുങ്ങിയിരുന്നു. എന്നാൽ ഭൂകമ്പത്തെ സംബന്ധിച്ച് ബ്രിട്ടീഷ് ജിയോളോജിക്കൽ സർവേ വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല