1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2015

6170-ാം നമ്പര്‍ യുകെ എസ്എന്‍ഡിപി യോഗം ശാഖാ ഭാരവാഹികള്‍ക്കും പോഷക സംഘടനാ ഭാരവാഹികള്‍ക്കും നേതൃത്വ പരിശീലനം നല്‍കുന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ബ്രിസ്റ്റോളില്‍ (ഡോ. പല്‍പു നഗര്‍) നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന ക്യാമ്പ് വൈകിട്ട് അഞ്ചിന് സമാപിക്കും.

ശാഖാ പ്രസിഡന്റ് സുജിത് ഉദയന്‍ അധ്യക്ഷതവഹിക്കും. ശാഖാ സെക്രട്ടറി വിഷ്ണു നടേശന്‍ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉലലാസ് ശാഖാ വൈസ് പ്രസിഡന്റ് കുമാര്‍ സുരേന്ദ്രന്‍, വനിതാസംഘം പ്രസിഡന്റ് ശ്യാമള സതീശന്‍, വൈസ് പ്രസിഡന്റ് അജിത ബെന്നി, വനിതാസംഘം സെക്രട്ടറി ഹേമലതാ സുരേഷ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അര്‍ജുന്‍ അരയക്കണ്ടി, വൈസ് പ്രസിഡന്റ് അജിന്‍ ബോസ്, ജോയിന്റ് സെക്രട്ടറി അനുരാഗ് ബജിത്, ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ സുരേഷ് തേനൂരാന്‍, ടി.എസ്. സതീശന്‍, ലൈജു രാഘവന്‍, രാജേഷ് നടേപ്പള്ളി, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ രാജേഷ് പൂപ്പാറ, മനു വാസുപ്പണിക്കര്‍, പ്രദീപ്കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിഷ്ണു നടേശന്‍ (സെക്രട്ടറി) 07723484438

വിലാസം: 257 Avonmouth Rd, Bs11 9EN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.