ജിജോ എം: ജനപങ്കാളിത്തംകൊണ്ടും ചിട്ടയായ പ്രവര്ത്തശനങ്ങള്‌കൊണ്ടും UK യിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന കല്ലറ സംഗമം ഈ വരുന്ന 26 ജൂണ് 2016, തങ്ങളുടെ പത്താമത് വാര്ഷി്കം പ്രൗഡഗംഭീരമായി കൊണ്ടാടുന്നു.
?London? നിന്ന് 81 മൈല് അകലത്തില് ഐസ് നദിയുടെ കുഞ്ഞോളങ്ങള് ഏറ്റുവാങ്ങി, നദിയുടെ പടിഞ്ഞാറു ഭാഗത്തായി നിലകൊള്ളുന്ന പ്രകൃതി രമണീയമായ കാറ്റെറിംഗിലെ സോഷ്യല് ക്ലബ് ഓഡിറ്റോറിയത്തില് രാവിലെ കൃത്യം 10 മണിക്ക് നാട്ടില് നിന്നും എത്തുന്ന തങ്ങളുടെ മാതാപിതാക്കളും വിശിഷ്ടാഥിതികളും ഭദ്രദീപം കൊളുത്തി ദശാബ്ദി ആഘോഷങ്ങള്ക്കും തുടക്കം കുറിക്കും. തങ്ങള് ജനിച്ചുവളര്ന്ന നാട്ടുവഴികളും, തോടുകളും, പാടങ്ങളും, തങ്ങള്‍ പ്രാര്ത്ഥിച്ചു വളര്ന്ന അമ്പലങ്ങളും, പള്ളികളും തങ്കള്പ്ഠിച്ചു വലുതായ പള്ളിക്കൂടങ്ങളുടെ ഓര്മ്മളകളും അയവിറക്കുന്ന ഒരു ഉത്തമവേദിയായിരിക്കും ഈ സംഗമം.
ഈ ആഘോഷങ്ങളില് പങ്കെടുക്കന്നതിനായി 25th വൈകുന്നേരത്തോടെ
U K. യുടെ നാന ഭാഗങ്ങളില് താമസിക്കുന്ന എല്ലാ കല്ലറ നിവാസികളും എത്തിച്ചേരും. അവര്ക്കുതാമസിക്കുവാനുള്ള എല്ലാ സജീകരണങ്ങളുെ തയ്യാറായി കഴിഞ്ഞു.
വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി ഏക മനസ്സോടെ സഹകരിച്ചു പ്രവര്ത്തിക്കുന്നവെന്നുള്ളതും എന്തിനും ഏതിനും കല്ലറക്കാരുടെ അളിയന്മാര് ഒന്നിച്ചു നിന്നും പ്രവര്ത്തിക്കുന്നു എന്നുള്ളതുമാണ് ഈ സംഗമത്തിന്റെ വിജയം. അതുതന്നെയാണ്, അളിയന്മാര് ഏറ്റവും കൂടുതല് ഒന്നിച്ചു താമസിക്കുന്ന Kattering തന്നെ യൂ.കെ. കല്ലറ സംഗമത്തിന്റെ ദശാബ്ദി ആഘോഷവേദിയാകുവാനുള്ള സാഹചര്യംവും.
ഗ്രഹാതുരത്വത്തോടെ ഒത്തുചേരുവാനും തങ്ങളുടെ കുട്ടികളും നമ്മളും അവതരിപ്പിക്കുന്ന കലാപരിപാടികള് ആസ്വദിക്കുവാനും സ്‌നേഹവിരുന്നില് പങ്കെടുക്കുവാനും, u.k കല്ലറ സംഗമത്തിന്റെ ദശാബ്ദി ആഘോഷത്തിലേക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്ന എല്ലാ കല്ലറ നിവസികളേയും അത്യന്തം സ്‌നേഹാദരവുകളോടെ ഞങ്ങള് സ്വാഗതം ചെയ്യുന്നു.
ഈ ദശാബ്ദി ആഘോഷത്തിന്റെ വിജയത്തിനായി എല്ലാ നല്ലാവരായ നാട്ടുകരുടേയും പ്രാര്ത്ഥനയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല