സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹികളെ ഒക്ടോബര്‍ 14ന് തിരഞ്ഞെടുക്കും. യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10ന് യുകെകെസിഎയുടെ നാഷണല്‍ കൗണ്‍സിലും വിമന്‍സ് ഫോറത്തിന്റെ ജനറല്‍ ബോഡിയും നടക്കും.
നിലവില്‍ യൂണിറ്റിലുള്ള വനിതാ പ്രതിനിധികള്‍ക്ക് അടുത്ത രണ്ട് വര്‍ഷക്കാലം പ്രതിനിധിയായി തുടരുകയോ അല്ലെങ്കില്‍ പുതിയ പ്രതിനിധികളെ യൂണിറ്റില്‍ നിന്നും തിരഞ്ഞെടുക്കാവുന്നതാണ്. ഒക്ടോബര്‍ 14ന് നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെയും യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല