ലണ്ടന്‍:കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ച് യുകെയിലെ വീടുകളില്‍ സ്ഥാപിച്ച് ഗ്രീന്‍ എന്ന പേരിലുള്ള ഹീറ്റിംഗ് സംവിധാനം ജനങ്ങളുടെ ഉറക്കംകെടുത്തുന്നതിനൊപ്പം പോക്കറ്റും കാലിയാക്കുന്നു. ഭൂരിഭാഗം വീടുകളും സംവിധാനം പ്രവര്‍ത്തനരഹിതമാണ്. അതേസമയം സാധാരണക്കാര്‍ക്കുപോലും ഇതുമൂലം ഷോക്കടിപ്പിക്കുന്ന വൈദ്യുതിബില്ലാണ് ലഭിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 500 ഡോളറിന്റെ വൈദ്യുതി ഉപയോഗിച്ചാല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്. എന്നാല്‍ ചില ഹൗസിംഗ് അസോസിയേഷനുകളും വാടക്കാരും പറയുന്നത് തങ്ങളുടെ വൈദ്യുതിബില്‍ പ്രതിവര്‍ഷം 2000 ഡോളറിലെത്തിനില്ക്കുകയാണെന്നാണ്. യുകെയിലെ ശരാശരി വൈദ്യുതിനിരക്കിന്റെ ഇരട്ടിയാണിത്.
വീട്ടില്‍ നിന്നുംപുറംതള്ളുന്ന വായുവിലെ ചൂട്പിടിച്ചെടുത്ത് അത് വീട്ടിലേക്കു തിരിച്ചെത്തിക്കുന്ന സംവിധാനമാണ് ഗ്രീന്‍എന്ന പേരില്‍ യുകെയിലെ വീടുകളില്‍ അവതരിപ്പിച്ചത്. തണുപ്പുകാലത്ത് വീട്ടിലെ ഊഷ്മാവ് നിലനിര്‍ത്തുന്നതിനൊപ്പം വെള്ളംചൂടാക്കാമെന്നുമായിരുന്നു അവകാശവാദമെങ്കിലും ഇതു രണ്ടും ഫലപ്രദമായി നടപ്പാക്കാന്‍ സംവിധാനത്തിന് കഴിഞ്ഞിരുന്നില്ല. വന്‍തോതില്‍ സര്‍ക്കാര്‍ ധനസഹായം നല്കിയാണ് ഈ സംവിധാനം വീടുകളില്‍ ഘടിപ്പിച്ചത്. ഒരു സ്വീഡിഷ് കമ്പനിയുടെ സാങ്കേതികസഹായത്തോടെയായിരുന്നു ഇത് രൂപകല്പന ചെയ്തത്.
തണുപ്പുകാലത്ത് വിറയ്ക്കാതെ കിടന്നുറങ്ങാമെന്ന പ്രതീക്ഷ ഏതായാലും യുകെ നിവാസികള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ഏതായാലും പരീക്ഷണം പാളിയതോടെ വൈദ്യുതി നിരക്കില്‍ കുറവെങ്കിലും വരുത്തുമോയെന്ന അന്വേഷണത്തിലാണ് ഉപഭോക്താക്കള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല