ജിജോ അരയത്ത്: തൊടുപുഴ വണ്ടമറ്റം വാണിയക്കിഴക്കേല്‍ വിവി കുര്യാക്കോസിന്റെ ഭാര്യയും സട്ടന്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ റോജിന്‍ കുര്യാക്കോസിന്റെ മാതാവുമായ ലൂസി കുര്യാക്കോസാണ് നാട്ടില്‍ നിര്യാതയായത്. 67 വയസായിരുന്നു. ശവ സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25 ആം തിയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നതാണ്.
പരേത തെണത്തൂര്‍ തലയ്ക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ദീപ്തി കുര്യാക്കോസ് (യുകെ), റോബിന്‍ കുര്യാക്കോസ് (യുകെ), റോജിന്‍ കുര്യാക്കോസ് (യുകെ).
മരുമക്കള്‍: ഷെബി എബ്രഹാം (യുകെ), നൈസി ജോര്‍ജ് (യുകെ), ജിജോ റോജിന്‍ (യുകെ).
ലൂസി കുര്യാക്കോസിന്റെ നിര്യാണത്തില്‍ സട്ടന്‍ മലയാളി അസോസിയേഷന്‍ (മാസ്) അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല