അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): യു കെ മലയാളികളായ ജോണി കല്ലടാന്തിയില്‍, സാലി അബ്രാഹം എന്നിവരുടെ മാതാവ് മറിയക്കുട്ടി ജോസഫ് കല്ലടാന്തിയില്‍ (87) കോട്ടയം നീണ്ടൂരില്‍ നിര്യാതയായി. പരേതനായ ചാക്കോ ജോസഫ് കല്ലടാന്തിയില്‍ ഭര്‍ത്താവായിരുന്നു.
സിസ്റ്റര്‍ അന്നു ( കാരിത്താസ് സെക്ക്യൂലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂര്‍), ജോണി കല്ലടാന്തിയില്‍ (സ്റ്റീവനേജ്, യു കെ) അബ്രാഹം കല്ലടാന്തിയില്‍ (ഫ്‌ലോറിഡ,യുഎസ്എ), സാലി അബ്രാഹം(സെന്റ് ആല്‍ബന്‍സ്, യു കെ) സജി കല്ലടാന്തിയില്‍ (റോം,ഇറ്റലി), സിനി തോമസ് (റോം,ഇറ്റലി) എന്നിവര്‍ മക്കളാണ്.
ലൗസി ജെയിംസ് (നീണ്ടൂര്‍), ലൈസാമ്മ ജോണി (സ്റ്റീവനേജ്), ഗ്രേസി അബ്രാഹം( ഫ്‌ലോറിഡ) അബ്രാഹം തൊണ്ടൂപ്പറമ്പില്‍ (സെന്റ് ആല്‍ബന്‍സ്),ലൈബി സജി (റോം),തോമസ് ഡൊമിനിക് (റോം) എന്നിവര്‍ ജാമാതാക്കളാണ്.
ജൂണ്‍ 18 നു ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സ്വവസതിയില്‍ അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ നടത്തപ്പെടുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തപ്പെടും.
നീണ്ടൂര്‍ ഗ്ലോബല്‍ പ്രവാസി സംഗമം, യുകെകെസിഎ, ഒഐസിസി,യു കെ നീണ്ടൂര്‍ പ്രവാസി സംഗമം,സര്‍ഗ്ഗം സ്റ്റീവനേജ്,കേരളാ കാത്തലിക് കമ്മ്യുണിറ്റി സ്റ്റീവനേജ്, കേരളാ ഫാമിലി ക്ലബ്ബ് എന്നീ സംഘടനകള്‍ അനുശോചനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല