ബര്‍ലിന്‍: കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍ അരങ്ങേറിയ കലാപത്തിന്റെ വെളിച്ചത്തില്‍ യുകെയില്‍ കുടിയേറിയ പ്രവാസി മലയാളികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് ഒ.ഐ.സി.സി യൂറോപ്പ് കോര്‍ഡിനേറ്റര്‍ ജിന്‍സണ്‍ എഫ്. വര്‍ഗീസ് കേന്ദ്രപ്രവാസികാര്യ വകുപ്പിനോടും കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന
യുഡിഎഫ് സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചു.
കലാപത്തില്‍ ചങ്ങനാശേരി പെരുന്ന സ്വദേശി ഉണ്ണി എസ്.പിള്ള, തിരുവല്ല സ്വദേശി ബിനു എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ബിനുവിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് കലാപകാരികള്‍ അടിച്ചു തകര്‍ത്തിരുന്നു. ഭയാശങ്കയില്‍ കഴിയുന്ന യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് പ്രവാസിമലയാളി സമൂഹത്തിന്റെ ജോലിയെപ്പോലും ബാധിച്ചേക്കാവുന്ന കലാപത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉല്‍ക്കണ്ഠ ബ്രിട്ടനിലെ കാമറൂണ്‍ സര്‍ക്കാരിനെ അടിയന്തിരമായി അറിയിക്കണമെന്ന്
ഒ.ഐ.സി.സി യൂറോപ്പ് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് അടിയന്തിരമായി നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയോടും, വിദേശകാര്യസഹമന്ത്രി ഇ.അഹമ്മദിനോടും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി ജോസഫിനോടും ഫാക്‌സ് സന്ദേശത്തിലൂടെ ഒഐസിസി ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേരള എംപി മാരുടെയും കെപിസിസിയുടെയും ശ്രദ്ധ ഉടനടി പതിയണമെന്നും, യുകെയിലെ ഒ.ഐ.സി.സി നേതൃത്വവും പ്രവര്‍ത്തകരും മാദ്ധ്യമങ്ങളും ഐക്യദാര്‍ഡ്യത്തോടെ നിലകൊള്ളണമെന്നും ഒഐസിസി അഭ്യര്‍ത്ഥിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല