ടോം ശങ്കൂരിക്കല്‍: ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായി അവരുടെ സണ്ണിച്ചേട്ടന്‍ യാത്രയായി. വെറും 57 വയസു മാത്രം പ്രായമുള്ള സണ്ണിച്ചേട്ടന്‍ ഒക്ടോബര്‍ 26 തിങ്കളാഴ്ച ഉച്ചക്കു ഒരു മണിയോടെയായിരീന്നു ചെല്‍റ്റെന്‍ഹാം ജെനെറല്‍ ഹോസ്പിറ്റലില്‍ വെച്ചു ഹൃദയാഘാതം മൂലം നമ്മളെ വിട്ടു പോയത്. കോട്ടയം അതിരമ്പുഴ
സ്വദേശിയായിരുന്ന സണ്ണി സെബാസ്റ്റ്യന്‍ മാടപ്പള്ളില്‍ കുടുംബാംഗമായിരുന്നു.
കോട്ടയം അമ്മഞ്ചേരി സ്വദേശി ആയ മോളി ജോസഫ് ആണ് ഭാര്യ. സിബിന്‍
(25), ഷോണ്‍ (18) എന്നിവര്‍ മക്കളാണ്. ചെല്‍റ്റെന്‍ഹാമില്‍ താമസമാക്കിയിട്ടൂള്ള ടിജു തോമസ്, ടിന്‍സി തോമസ്, മഞ്ജു ഗ്രിംസണ്‍, സ്മിത ടിജു, ബെന്‍സന്‍ തോമസ്, ഗ്രിംസണ്‍ ജോണ്‍ എന്നിവര്‍ അടുത്ത കുടുംബാംഗങ്ങളാണ്.
ഗ്ലോസ്റ്റെര്‍ഷയര്‍ മലയാളി അസ്സോസ്സിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്ന
സണ്ണിച്ചേട്ടന്‍ ജി എം എ യുടെ ജോയിന്റ് സെക്രട്ടറി, എക്‌സിക്യുറ്റീവ് അങ്കം
എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജി എം എ യുടെ സജീവ
സാന്നിധ്യമായിരുന്ന സണ്ണീച്ചേട്ടന്റെ അകാല വിയോഗത്തില്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി എബിന്‍ ജോസ് എന്നിവര്‍ തങ്ങളുടെ
ദുഖാര്‍ത്തരായ മുഴുവന്‍ അങ്കങ്ങള്‍കും വേണ്ടി അനുശോചനം അര്‍പ്പിച്ചു.
നേരത്തെ കേബ്രിഡ്ജ് നഴ്‌സായിരുന്ന മെസിയുടെ മരണ വാര്‍ത്തയുടെ ആഘാതം മാറും മുന്‍പ് യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു മരണ വാര്‍ത്തയുമെത്തിയിരുന്നു. ശരീരത്തിനു യോജിച്ച മജ്ജ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇല്‍ഫോര്‍ഡ് മലയാളി ജേസണ്‍ ചേലേത്ത് മരണപ്പെട്ടിരുന്നു. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു ജേസണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല