അലക്സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ നിവാസിയായ നോയല്‍ ജോര്‍ജിന്റെയും ഓക്സ്ഫോര്‍ഡ് നിവാസിയായ തോമസ് ജോര്‍ജിന്റെയും പിതാവായ തൊടുപുഴ ബ്രാല സ്വദേശിയായ ജോര്‍ജ് തോമസ് (82) നിര്യാതനായി.ഇന്നലെ വീട്ടില്‍ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണമടഞ്ഞത്. തുടങ്ങനാട് പൂവത്തുങ്കല്‍ കുടുംബാംഗമായ സിസിലി ജോര്‍ജ് ആണ് ഭാര്യ. പരേതയായ ലവ്ലി ജോര്‍ജ്, അനില്‍ ജോര്‍ജ്, ബാബു ജോര്‍ജ് എന്നിവരാണ് മറ്റ് മക്കള്‍.പ്രീതി നോയല്‍, റീനാ തോമസ് എന്നിവര്‍ മരുമക്കളാണ്. ശവസംസ്കാരം നാളെ (തിങ്കള്‍) വൈകുന്നേരം 3 ന് സെന്റ്.പീറ്റര്‍ ആന്റ് പോള്‍സ് ദേവാലയത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കുടുംബ കല്ലറയില്‍ നടത്തുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല