സ്വന്തം ലേഖകന്‍: യുകെ മലയാളി ജോബി ജോര്‍ജ് വിട പറഞ്ഞു, അന്ത്യം നാഗ്പൂരില്‍ ചികിത്സയിലിരിക്കെ. പത്തനംതിട്ട സ്വദേശിയായ ജോബി ജോര്‍ജ് ചികിത്സക്കു വേണ്ടി നാഗ്പൂരില്‍ തങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി മരണമെത്തിയത്. 35 വയസായിരുന്നു.
ലണ്ടന്‍ നിവാസിയായ ജോബിയുടെ കുടുംബം നാഗ്പൂരിലാണുള്ളത്. പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തിനാണ് ജോബി ചികിത്സ തേടിയിരുന്നത്. അസുഖം കണ്ടുപിടിച്ചതോടെ ചികിത്സക്കും പരിചരണത്തിനുമായി ജോബി കുടുംബാംഗങ്ങളുള്ള നാഗ്പൂരിലേക്ക് പോകുകയായിരുന്നു.
പെറീനയാണ് പത്തനംതിട്ട കുമ്പഴ സ്വദേശിയായ ജോബിയുടെ ഭാര്യ. മൂന്നു വയസുള്ള അഭിഗെയ്ല്‍ മകനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല