ജോബി ജോസ്: യുകെ മലയാളി ഷൈജു തോമസിന്റെ പിതാവ് നിര്യാതനായി. യുകെയിലെ പ്ലൈമൗത്തില്‍ താമസിക്കുന്ന ഇടുക്കി തങ്കമണി സ്വദേശി ഷൈജു തോമസിന്റെ പിതാവ് തോമസ് ജോസഫ് വലിയകുളത്തില്‍ (75 വയസ്) 23092017 രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാര ശുശ്രുഷകള്‍ ഞായറാഴ്ച (24.09.2017) ഉച്ചക്ക് 12.30 ന് തങ്കമണി സെന്റ് തോമസ് ഫൊറാനാ പള്ളിയില്‍വെച്ച് നടത്തപെടുന്നതാണ്.
പരേതന് ഏഴു മക്കളാണ്. ഷൈജു ഇളയ പുത്രനാണ്. പ്ലൈമൗത്ത് സിറ്റി കൗണ്‍സിലില്‍ സോഷ്യല്‍ വര്‍ക്കാറായി ജോലിചെയ്യുന്ന ഷൈജു പിതാവിന്റെ അസുഖവിവരം അറിഞ്ഞു കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടിലേക്കു പുറപ്പെട്ടത്. പ്ലൈമൗത്ത് മലയാളീ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായ ഷൈജു പ്ലൈമൗത്ത് പള്ളിക്കമ്മിറ്റി അംഗംവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല