അനീഷ് ജോണ്‍: യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2വിന് വര്‍ണ്ണാഭമായ തുടക്കം. അഭിനയ പ്രതിഭ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.
യുക്മാ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്റെ ഔപചാരികമായ ഉത്ഘാടനം പ്രശസ്ത ചലച്ചിത്ര നടനും നര്‍ത്തകനുമായ ശ്രീ. വിനീത് ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഹണ്ടിംഗ്ടണിലെ യുക്മാ ദേശീയ കലാ മേളയോടനുബന്ധിച്ചു നിറഞ്ഞു കവിഞ്ഞ കലാസ്വാദകരെ സാക്ഷി നിറുത്തി പൌഡോജ്ജ്വലമായ വേദിയിലാണ് യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍2 വിന്റെ ഉത്ഘാടന ചടങ്ങുകള്‍ നടന്നത്. യുക്മാ ദേശീയ പ്രസിഡന്റ് അഡ്വ.ഫ്രാന്‍സീസ് മാത്യു, സെക്രട്ടറിയും യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്റെ പ്രോഡക്ഷന്‍ സുപ്പര്‍ വൈസറുമായ ശ്രീ. സജീഷ് ടോം, വൈസ് പ്രസിഡന്റും യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്റെ ഫിനാന്‍സ് കണ്ട്രോളറുമായ ശ്രീ. മാമ്മന്‍ ഫിലിപ്പ് , സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ശ്രീ. തമ്പി ജോസ്, ജനറല്‍ കണ്‍വീനര്‍മാരായ ശ്രീ. സീ.എ ജോസഫ് , ശ്രീ. ജയപ്രകാശ് പണിക്കര്‍, യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്റെ മുഖ്യ ശില്‍പ്പികളും സാംസ്‌കാരിക വേദി അംഗങ്ങളുമായ ഹരീഷ് പാല, ജോയ് ആഗസ്തി, റോയ് കാഞ്ഞിരത്താനം, ഗര്‍ഷോം ടീ.വി മാനേജിംഗ് ഡയരക്ടര്‍ ശ്രീ. ജോമോന്‍ കുന്നേല്‍, ടെക്‌നിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ. സോജി ഡിവൈസസ് എന്നിവരും സന്നിഹിതരായിരുന്നു.
പത്മശ്രീ.കെ.എസ് ചിത്ര വിധി നിര്‍ണ്ണയം നടത്തി വിജയികളെ പ്രഖ്യാപിച്ച്, യൂ.കെ മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍1 യുക്മയുടെയും സാംസ്‌കാരിക വേദിയുടെയും യശ്ശസ്സുയര്ത്തിയ സംഗീത സാന്ദ്രമായ സംരംഭമായിരുന്നു എന്ന് അറിയുവാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു എന്നും യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്റെ ഉല്‍ഘാടകനായി എത്തുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നും നടന്‍ വിനീത് ഉത്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2വിന് സര്‍വ്വ വിധ മംഗളങ്ങളും വിജയാശംസകളും നേര്‍ന്ന വിനീത് , ഇതുപോലുള്ള സംഗീത മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന യുക്മയുടെയും സാംസ്‌കാരിക വേദിയുടെയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 1 വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ നേതൃത്വം നല്‍കിയ ഹരീഷ് പാലായോടൊപ്പം യുക്മാ സാംസ്‌കാരിക വേദിയുടെ മുന്‍ ജനറല്‍ കണ്‍വീനറായ ജോയ് ആഗസ്തി, മുന്നൂറ്റി അന്‍പതില്‍ പരം ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ശ്രീ. റോയ് കാഞ്ഞിരത്താനം എന്നിവരും ചേര്‍ന്ന്! കൂടുതല്‍ വ്യത്യസ്ഥതയോടെയും ആകര്‍ഷണീയമായും ആണ് സീസണ്‍ 2 വിലെ മത്സരങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത് . യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ടുവിന്റെ ആദ്യ റൌണ്ട് മത്സരങ്ങള്‍ ഈ വരുന്ന ഞായറാഴ്ച (291115) ബെര്‍മ്മിംഹാമിനടുത്ത് വൂള്‍വര്‍ഹാംടനില്‍ വച്ചു നടക്കുകയാണ് . രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ ശ്രീ. സണ്ണിയും, പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ശ്രീ. ഫഹദും ചേര്‍ന്നാണ് വിധി നിര്‍ണ്ണയം നടത്തുന്നത്.
യു.കെ മലയാളികളുടെ സംഗീത സങ്കല്‍പ്പത്തിനു മിഴിവേകുന്ന തിളക്കമാര്‍ന്ന ഈ സംഗീത മത്സരങ്ങളില്‍ പങ്കെടുത്തും പ്രോത്സാഹിപ്പിച്ചും വിജയിപ്പിക്കണമെന്ന് യുക്മാ പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് മാത്യു, സെക്രട്ടറി സജീഷ് ടോം, രക്ഷാധികാരി ശ്രീ. എബ്രഹാം ജോര്‍ജ്ജ് , വൈസ് ചെയര്‍മാന്‍ തമ്പി ജോസ് , ജനറല്‍ കണ്‍വീനര്‍മാരായ സി .എ ജോസഫ്, ജയപ്രകാശ് പണിക്കര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2വിന്റെ മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ. ഹരീഷ് പാലായെ 07578148446 എന്ന നമ്പറില്‍ ബന്ധപ്പെപ്പെടെണ്ടാതാണ്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2വിന്റെ മത്സര വേദിയുടെ അഡ്രസ്സ് താഴെ കൊടുക്കുന്നു.
Venue:
UUKKCA HALL,
WOODCROSS LANE,
BILSTON , WOOLVERHAMPTON
WV14 9BW
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല