1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2015

അനീഷ് ജോണ്‍: യുക്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പ്രക്ഷേപണം ഇന്ന്! വൈകിട്ട് ആരംഭിക്കുന്നു. ഇന്ന് (19122015 ശെനിയാഴ്ച്ച) വൈകിട്ട് എട്ട് മണി മുതല്‍ 9മണിവരെയാണ് ഇതിന്റെ സംപ്രേക്ഷണം നടക്കുക. യൂ.കെയിലെ മലയാളം ചാനലായ ഗര്‍ഷോം ടീ.വിയാണ് ഈ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ഗര്‍ഷോം ടീ.വി ഇപ്പോള്‍ റോക്കു ബോക്‌സ് ഉള്ളവര്‍ക്ക് ഫ്രീയായി ലഭിക്കുന്നതാണ്.

യൂ.കെ മലയാളികളിലെ ഗായക പ്രതിഭകള്‍ മാറ്റുരക്കുന്ന ഈ മത്സരം തികച്ചും പ്രൊഫഷണലിസത്തോടെ തന്നെ നടത്തുവാന്‍ ഇതിന്റെ സംഘാടകര്‍ക്ക് കഴിഞ്ഞു എന്ന് ഇതിന്റെ പ്രൊമോ വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ മത്സരങ്ങള്‍ക്ക് കിടപിടിക്കുന്ന വിധത്തില്‍ തന്നെയാണ് ഇതിന്റെ റെക്കോര്‍ഡിംഗ് നടത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ ഒഡീഷനിലൂടെയാണ് ഇതിലെ ഗായകരെ തിരഞ്ഞെടുത്തത്. വളരെ കഴിവുറ്റ ഗാ!യകരും, സാങ്കേതിക വിദഗ്ദ്ധരും, വിധികര്‍ത്താക്കളും, സംഘാടകരും ഒക്കെ ചേര്‍ന്ന് ഈ മത്സരത്തെ ഒരന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നു എന്ന് തന്നെയാണ് ഇതിന്റെ പ്രൊമോ വീഡിയോ കണ്ടവരുടെയെല്ലാം തന്നെ അഭിപ്രായം.

യുക്മയും ഗര്‍ഷോം ടീവിയും ചേര്‍ന്നൊരുക്കുന്ന ഈ റിയാലീറ്റി ഷോ വളര്‍ന്ന് വരുന്ന യുവ ഗായകര്‍ക്ക് യുക്മ നല്‍കുന്ന ഏറ്റവും മികച്ച ഒരു വേദിതന്നെയാണ്. സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഒരു ഉദാഹരണമായി ഈ യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരം മാറുകയാണ്. ഫൈനല്‍ സ്റ്റേജ് ഉള്‍പ്പെടെ യൂ.കെയുടെ വിവിധ ഭാ!ഗങ്ങളിലായി നാല് വേദികളിലാണ് ഈ മത്സരങ്ങള്‍ അരങ്ങേറുക. നവംബര്‍ 29ന് ബെര്‍മ്മിംഗ് ഹാമിലെ പ്രഥമ വേദിയില്‍ വച്ച് സുവര്‍ണ്ണ ഗീതങ്ങള്‍, ചടുല ഗീതങ്ങള്‍ എന്നീ രണ്ട് റൌണ്ട് മത്സരങ്ങളാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. ഈ മത്സരങ്ങളിലെ ഏതാനും ചില പാട്ടുകള്‍ മാത്രമായിരിക്കും നാളെ സംപ്രേക്ഷണം നടത്തുക. പിന്നീട് തുടര്‍ച്ചയായി എല്ലാ ശെനിയാഴ്ച്ചകളിലും ഈ മത്സരങ്ങളുടെ ബാക്കി ഭാഗങ്ങള്‍ നിങ്ങള്‍ക്ക് ഗര്‍ഷോം ടീവിയിലൂടെ കാണാവുന്നതാണ്. മത്സരങ്ങളുടെ വിധി നിര്‍ണ്ണയത്തിനായി എത്തിയിരുന്നത്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളേജില്‍ നിന്നും ഉന്നത വിജയം നേടി സംഗീത അദ്ധ്യാപകനായി മാറിയ ശ്രീ. സണ്ണി സാറും, യൂ.കെയിലെ ഏറ്റവും മികച്ച ഗായകരിലൊരാളായ ശ്രീ. ഫഹദും ആയിരുന്നു. നിരവധി സംഗീത പ്രേമികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന റെക്കോര്‍ഡിംഗ് ഗായകര്‍ക്ക് ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു. ഒരോ പാട്ടിന്റെയും ന്യൂനതകളും മേന്മകളും വളരെ നന്നായി വിശകലനം നടത്തിയാണ് മാര്‍ക്ക് നല്‍കിയത്. ഈ അനുഭവങ്ങള്‍ എല്ലാം തന്നെ ഉള്‍ക്കൊണ്ടുകൊണ്ട് അടുത്ത റൌണ്ട് മത്സരങ്ങള്‍ കൂടുതല്‍ ഭംഗിയാക്കാനുള്ള ശ്രമത്തിലാണ് ഓരോ മത്സരാര്‍ത്ഥികളും. 2016 ഫെബ്രുവരി 6ന് ബ്രിസ്റ്റോളില്‍ വച്ചായിരിക്കും രണ്ടാം റൌണ്ട് മത്സരങ്ങള്‍ നടക്കുക.
https://www.youtube.com/watch?v=H0ONRi1ch8g&feature=youtu.be&ab_channel=UUKMAStarSinger

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.