ജിജോ: യുക്മ ദേശീയ കായിക മാമാങ്കത്തിനോടനുബന്ധിച്ച് നടക്കുന്ന റീജിയണല്‍ കായിക മേളകളുടെ ഭാഗമായി ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ കായിക മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 8 ാം തീയതി കേംബ്രിഡ്ജിലെ വില്ബര്‍ ഫോഴ്‌സ് റോഡ് അത്‌ലറ്റിക്‌സ് ട്രാക്കിലാണ് രാവിലെ പത്തരമണി മുതല്‍ കായിക മത്സരങ്ങള്‍ നടക്കുന്നത്. റീജിയണിന്റെ കീഴിലുള്ള അസോസിയേഷനൂകള്‍ തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാകും നടക്കുക. ലൂട്ടന്‍, കേംബ്രിഡ്ജ്, ബാസില്‍ഡണ്‍ അസോസിയേഷനൂകളില്‍ നിന്നൂം ശക്തമായ വെല്ലുവിളിയായിരിക്കൂം മറ്റ് അസോസിയേഷനൂകള്‍ക്ക് നേരിടേണ്ടിവരുക. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനാകൂം ചാമ്പ്യന്‍സ് ട്രോഫിലഭിക്കുകയെന്നതിനാല്‍ തങ്ങളൂടെ കുട്ടികളെ കൂടുതല്‍ ഇനങ്ങളില്‍ മത്സരിപ്പിച്ച് ട്രോഫി കരസ്ഥമാക്കൂവാനൂള്ള തയ്യാറെടുപ്പിലാണ് ഓരോ അസോസിയേഷനൂകളും.
കായികമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളെ വയസ് അടിസ്ഥാനമാക്കി ആറു വിഭാഗങ്ങളായി തരം തിരിക്കൂം. അതൊടൊപ്പം തന്നെ ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കൂം. വയസു തെളിയിക്കൂന്ന രേഖയും മത്സരാര്‍ത്ഥികള്‍ ഒപ്പം കരുതേണ്ടതാണെന്ന് റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാര്‍ അറിയിച്ചു. ഓരോ വിഭാഗത്തിലും ഒന്നൂം രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. വിവിധ അസോസിയേഷനൂകള്‍ തമ്മിലുള്ള ആവേശകരമായ വടം വലി മത്സരവും കലാ മേളയിലെ ഒരു പ്രധാന ഇനമാണ്.
കായിക മേളയോടനൂബന്ധിച്ചുള്ള പൊതു നിയമാവലിയും മത്സാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മത്സരാര്‍ത്ഥികളും ഷൂസ് ധരിക്കേണ്ടതാണ്. വടം വലി മത്സരം നടക്കുമ്പോള്‍ സ്‌പൈക് ഫുട്‌ഫോള്‍ ട്രെയിനേഴ്‌സ് ധരിക്കുവാന്‍ പാടുള്ളതല്ല. ഏഴ് അംഗങ്ങളുള്ള വടം വലി മത്സരത്തില്‍ 620 കിലോയാണ് പരമാവധി തൂക്കം. മത്സര ഇനങ്ങളുടെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കൂന്നലിസ്റ്റില്‍ നിന്ന് ലഭ്യമാണ്. ഓരോ അസോസിയേഷനൂകളും അവരുടെ ബാനര്‍, പ്രഥമ ശുശ്രൂഷ കിറ്റ് എന്നിവ കരുതേണ്ടതാണ്.
മെയ് 8 ാം തീയതി ഞായറാഴ്ച രാവിലെ പത്തര മണിയ്ക്ക് തന്നെ റെജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. വ്യക്തിഗത മത്സരാര്‍ത്ഥികള്‍ക്ക് മൂന്ന് പൗണ്ട് റെജിസ്‌ട്രേഷന്‍ ഫീസും വടം വലി ഇനത്തില്‍ ടീമിന് 25 പൗണ്ടുമാണ് ഫീസ്. കായിക മേളയില്‍ യുക്മ ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള റീജിയണല്‍ കമ്മറ്റി നേതൃത്വം വഹിക്കൂം.
കായിക മേള സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
പ്രസിഡന്റ്: രെഞ്ജിത്ത് കുമാര്‍ 07796886931
സെക്രട്ടറി: ഓസ്റ്റിന്‍ അഗസ്റ്റ്യന്‍ 07889869216
Venue:
Wilberforce Road Athletics Track,
Cambridge
CB3 9AD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല