ഇടത്തുനിന്ന്: കുഞ്ഞുമോന്‍ ജോബ് (പ്രസിഡന്റ്) ലാല്‍സണ്‍ (ട്രഷറര്‍) ഫ്രാന്‍സീസ് മാത്യു (യുക്മ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം) ബാബു മങ്കുഴിയില്‍ (സെക്രട്ടറി)
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ ജനറല്‍ ബോഡിയും 2011-12 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ കണ്ടെത്തലും ജൂണ്‍ 25ന് ശനിയാഴ്ച കോള്‍ചെസ്റ്ററില്‍ വച്ചുചേര്‍ന്ന യോഗത്തില്‍ വച്ചു നടന്നു. വൈകുന്നേരം 6 മണിയോടെ യുക്മ ജനറല്‍ സെക്രട്ടറിയും ഈസ്റ്റ് ആംഗ്ലിയ റിജിയണല്‍ കോര്‍ഡിനേറ്ററുമായ ബാലസജീവ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റീജിയന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുകയുംചെയ്തു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റിജിയണല്‍ പ്രസിഡന്റായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗം ശ്രീ കുഞ്ഞുമോന്‍ ജോബിനെ തിരഞ്ഞെടുത്തു. ഇപ്‌സ്വിച്ച് മലയാളി അസ്സോസിയേഷന്‍ അംഗം ശ്രീ ബാബു മങ്കുഴിയില്‍ സെക്രട്ടറിയായും കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഇപ്‌സ്വിച്ച് അംഗം ലാല്‍സണ്‍ ട്രഷറര്‍ ആയും തിരഞ്ഞെടുക്കപ്പെട്ട യോഗത്തില്‍ വച്ച് യുക്മ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി ബാസില്‍ഡണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സീസ് മാത്യുവിനെ തിരഞ്ഞെടുത്തു.
യുക്മയുടെ 2011 ജൂലൈ 10ന് നടക്കാനിരിക്കുന്ന നാഷണല്‍ ജനറല്‍ ബോഡിയിലും ഇലക്ഷനിലും ഈസ്റ്റ് ആംഗ്ലിയ റീജിയണെ പങ്കെടുപ്പിക്കുന്നതിനും അംഗബലം കൊണ്ടും ഐക്യം കൊണ്ടും ശ്രദ്ധേയമായ റീജിയന്‍ എന്ന നിലയില്‍ നാഷണല്‍ ഭരണസമിതിയില്‍ അര്‍ഹമായ സ്ഥാനത്തേക്ക് റീജിയനെ എത്തിക്കുന്നതിനുള്ള ചുമതല ശ്രീ ബാലസജീവ് കുമാറിനെ യോഗം ഭരമേല്‍പ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല