ജിജോ: യുക്മയുടെ കരുത്തുറ്റ റീജിയണായ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്ക് അവതരണവും ജനൂവരി 31 ന്‌കേംബ്രിഡ്ജില്‍ നടക്കൂം. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 6 മണിവരെയാണ് വാര്‍ഷിക പൊതു സമ്മേളനം നടക്കുക. ഏതാനൂം മാസങ്ങളിലെ ഇടവേളകള്‍ക്ക് ശേഷം കമ്മറ്റിയില്‍ തിരിച്ചെത്തിയ റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതു യോഗത്തില്‍ നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ മുഖ്യാഥിതിയായിരിക്കൂം. കഴിഞ്ഞ വര്‍ഷത്തെ റീജിയണിന്റെ പ്രവര്‍ത്തനങ്ങളെ കമ്മറ്റി വിലയിരുത്തൂം. കൂടാതെ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും,ട്രഷറര്‍ അല്ക്‌സ് ലൂക്കോസ് സാമ്പത്തിക റിപ്പോര്‍ട്ടൂം പൊതു സമ്മേളനത്തില്‍ അവതരിപ്പിക്കൂം.
അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികളും പൊതു സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ ഒഴിവ് വന്ന ജോയിന്റ് സെക്രട്ടറി പോസ്റ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പൂം പൊതു സമ്മേളനത്തില്‍ നടത്തുമെന്ന് പ്രസിഡന്റ് രെഞ്ജിത്ത് കുമാര്‍ അറിയിച്ചു. റീജിയണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷനൂകളും മൂന്ന് പ്രതിനിധികളെ വീതം പൊതു സമ്മേളനത്തില്‍ അയക്കേണ്ടതാണ്. ഇവരുടെ പേരു വിവരങ്ങള്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനെ ഈ മെയില്‍ മുഖേനയോ നേരിട്ടോ അറിയിക്കാം.
കഴിഞ്ഞ വര്‍ഷത്തെ റീജിയണിലെ അംഗ അസോസിയേഷനൂകളുടെ പങ്കാളിത്തവും റീജിയണല്‍ ഭാരവാഹികളുടെ കൂട്ടായ പ്രവര്‍ത്തനവും പൊതു സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. മുന്‍പോട്ടുള്ള റീജിയണന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാര്‍ അറിയിച്ചു. പൊതു സമ്മേളനം നടക്കുന്ന ഹാളിന്റെ വിലാസം താഴെ കൊടുക്കുന്നൂ.
Venue:
St Thomas Hall
Ancaster Way
Cambridge
CB1 3TT
Time: 2pm to 6pm
E Mail: secretaryuukmaeastanglia@yahoo.co.uk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല