ബാലസജീവ് കുമാര്‍ (യുക്മ പി ആര് ഒ, ലണ്ടന്‍): കഴിഞ്ഞ 8 വര്‍ഷക്കാലമായി യുകെ മലയാളികള്‍ക്ക് യുക്മ നല്കുന്ന പുതു വത്സര സമ്മാനമാണ് യുക്മ കലണ്ടര്‍. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത യുക്മ കലണ്ടര്‍ എല്ലാ വീടുകളുടെയും സ്വീകരണമുറിക്ക് ഒരു അലങ്കാരമാണ്. നല്ല വലിപ്പത്തില്‍ അച്ചടിച്ചിരിക്കുന്ന ഈ കലണ്ടര്‍ ജോലി ദിവസങ്ങള്‍ എഴുതിയിടാനും അവധി ദിവസങ്ങളും, ജന്മദിനങ്ങളും മറ്റും എഴുതി ഓര്‍മ്മ വയ്ക്കുവാനും ഇയര്‍ പ്ലാനര്‍ ആയും ഉപയോഗിച്ചു വരുന്നു എന്ന് പല ഉപയോക്താക്കളും ഇതിനോടകം തന്നെ യുക്മയെ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷവും 15000 കലണ്ടറുകള്‍ ആണ് യുക്മ സൗജന്യമായി യു കെ മലയാളികള്‍ക്ക് വിതരണം ചെയ്യുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകള്‍ വഴിയും ഭാരവാഹികള്‍ മുഖേനയും ആണ് ഇവ യു കെ മലയാളികള്‍ക്ക് എത്തിച്ചു കൊടുക്കുന്നത്. യു കെ യിലെ അവധി ദിവസങ്ങളും, വിശേഷ ദിവസങ്ങളും കൂടാതെ കേരളത്തിലെ വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്ന ഈ കലണ്ടറില്‍, ഈ കലണ്ടര്‍ തയ്യാറാക്കുന്നതിനും വിതരണത്തിനും യുക്മയെ സഹായിക്കുന്ന യു കെ മലയാളി സംരംഭകരുടെ വിവരങ്ങളും സേവനങ്ങളും ലഭ്യമാണ്.
ഒരു സാധാരണ മലയാളി കുടുംബത്തിന് അത്യാവശ്യം ബന്ധപ്പെടേണ്ടി വരുന്ന സേവന ദാതാക്കളെയാണ് ഈ വര്‍ഷവും യുക്മ കലണ്ടറില്‍ കൂടി പരിചയപ്പെടുത്തുന്നത്. യു കെ യിലെ ഇന്‍ഷുറന്‍സ് രംഗത്തെ പ്രമുഖ മലയാളി സംരംഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും, നാട്ടിലേക്ക് ചുരുങ്ങിയ ചിലവില്‍ ഏറ്റവും വേഗം പണം അയക്കുന്നതുല്‍പ്പെടെ നിരവധി സേവനങ്ങള്‍ ചെയ്തു തരുന്ന മുത്തൂറ്റ് ഗ്ളോബല്‍, യുകെയിലെയും ഇന്ത്യയിലെയും കുട്ടികള്‍ക്ക് മെഡിക്കല്‍ അഡ്മിഷന് ലഭിക്കുവാന്‍ സഹായിക്കുന്ന യുകെയിലെ പ്രമുഖ സ്ഥാപനമായ പ്രൈം മെഡിറ്റെക് , നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ബാങ്കിങ് സ്ഥാപനമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മിതമായ നിരക്കില്‍ എത്രയും വേഗം വിശ്വസ്തതയോടെ എയര്‍ റ്റിക്കറ്റിംഗ് സംബന്ധമായ കാര്യങ്ങള്‍ ചെയ്തു തരുന്ന സെന്റ് ജോണ്‍സ് ട്രാവല്‍സ്, യു കെ യിലെ പ്രമുഖ മലയാളി സോളിസിറ്റെഴ്സ് ആയ പോള്‍ ജോണ്‍ സോളിസിറ്റേഴ്സ് , സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും, ബിസിനസ്സുകാര്‍ക്കും മറ്റും ഉപകാരപ്രദമായ സേവനം ചെയ്യുന്ന സീകോം അക്കൌണ്ടന്‍സി സര്‍വീസ്, യുകെയിലെ പ്രമുഖ ഓണ്‍ലൈന്‍ ട്യൂഷന് കമ്പനിയായ വൈസ് ഫോക്സ് ആപ്പ് എന്നിവരാണ് ഈ വര്‍ഷത്തെ യുക്മ കലണ്ടറിനെ സ്പോണ്സര് ചെയ്യുന്നതിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാളി സംരംഭകര്‍.
ഡിസംബര്‍ ആദ്യ വാരത്തില്‍ തന്നെ യുക്മ കലണ്ടറുകള്‍ പരമാവധി സംഘടനകള്‍ക്ക് വിതരണം ചെയ്യുന്നതിന് ആണ് തീരുമാനം. യുക്മ കലണ്ടറുകള്‍ ആവശ്യമുള്ള അംഗ സംഘടനകളും ഇതര സംഘടനകളും വ്യക്തികളും അവരുടെ യുക്മ റീജിയണല്‍ ഭാരവാഹികള്‍ മുഖേന നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസുമായി ബന്ധപ്പെടുക. മുന്‍കൂട്ടി പരസ്യപ്പെടുത്തി അപേക്ഷകള്‍ ക്ഷണിക്കുവാന്‍ യുക്മക്ക് സാധിക്കാതിരുന്നത് മൂലം യു കെ യിലെ ഏതെങ്കിലും മലയാളി സംരംഭകര്‍ക്ക് തങ്ങളുടെ പരസ്യം യുക്മ കലണ്ടറില്‍ നല്കാന് കഴിയാതെ വന്നിട്ടുണ്ട് എങ്കില്‍ യുക്മ അതില്‍ ഖേദിക്കുന്നു. യുക്മ ന്യൂസിലോ യുക്മയുടെ പത്താം വാഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീയറിലോ പരസ്യം നല്‍കുന്നതിന് താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം യുക്മ നാഷണല്‍ പ്രസിടന്റ്റ് മാമ്മന്‍ ഫിലിപ്പിനെ ബന്ധപ്പെടേണ്ടതാണ്. യുക്മ കലണ്ടറിന് പരസ്യം തന്ന് സഹായിച്ച എല്ലാ സംരഭകര്‍ക്കും നന്ദി രേഖപെടുത്തുന്നതായി യുക്മ നാഷണല്‍ ട്രെഷറര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല