സജീഷ് ടോം (യുക്മ പി ആര്‍ ഒ): എട്ടാമത് ദേശീയ കലാമേളയ്ക്ക് യുക്മ തയ്യാറെടുക്കുമ്പോള്‍, യുക്മ കലാമേളകള്‍ യു കെ മലയാളികള്‍ നെഞ്ചിലേറ്റുന്ന ദേശീയോത്സവം ആയി മാറിക്കഴിഞ്ഞു. റീജിയണല്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ എല്ലാവരെയും ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുവാനുള്ള കൃത്യമായ ഒരുക്കങ്ങളിലാണ് റീജിയണല്‍ നേതൃത്വങ്ങള്‍. മത്സര ഇനങ്ങളുടെ എണ്ണത്തിലും, മത്സരാര്‍ത്ഥികളുടെ എണ്ണത്തിലും ഉണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്തു ഈ വര്‍ഷം ആദ്യമായി അഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അതുകൊണ്ടുതന്നെ കലാമേള നടക്കുന്ന ഹെയര്‍ഫീല്‍ഡ് അക്കാഡമിയിലെ ‘കലാഭവന്‍ മണി’ നഗറില്‍ സമഗ്രമായ ക്രമീകരണങ്ങള്‍ ആണ് നടന്ന് വരുന്നത്.
ഈ വര്‍ഷത്തെ കലാമേളയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ ഓര്‍ഗനൈസിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തു കഴിഞ്ഞു. യുക്മ ദേശീയ റീജിയണല്‍ നേതാക്കളെയും, പോഷക സംഘടനാ നേതാക്കളെയും, ആതിഥേയ അസോസിയേഷന്‍ പ്രവര്‍ത്തകരെയും, കഴിഞ്ഞ കാലയളവുകളില്‍ യുക്മ കലാമേളകളിലും, യുക്മ സംഘടിപ്പിച്ചിട്ടുള്ള വിവിധ സംരംഭങ്ങളിലും മികച്ച പിന്തുണ നല്കിപ്പോരുന്ന യുക്മ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റികളാണ് നിലവില്‍വന്നിരിക്കുന്നത്. കലാമേള ഓര്‍ഗനൈസിംഗ് കമ്മറ്റിയുടെ വിശദമായ ലിസ്റ്റ് താഴെ കൊടുക്കുന്നു :
യുക്മ ദേശീയ കലാമേള ഓര്‍ഗനൈസിംഗ് കമ്മിറ്റി 2017
ചെയര്‍മാന്‍ : മാമ്മന്‍ ഫിലിപ്പ്
ജനറല്‍ കണ്‍വീനര്‍ : റോജിമോന്‍ വര്‍ഗീസ്
ചീഫ് കലാമേള കോര്‍ഡിനേറ്റര്‍ : ഓസ്റ്റിന്‍ അഗസ്റ്റിന്‍
വൈസ് ചെയര്‍മാന്‍ : ലാലു ആന്റണി , ജോമോന്‍ കുന്നേല്‍
ഫിനാന്‍സ് മാനേജര്‍ : അലക്‌സ് വര്‍ഗീസ്
ജോയിന്റ് കണ്‍വീനര്‍ : സുജു ജോസഫ്, അജയ് മേനോന്‍, മാത്യു ഡൊമിനിക്
ഓര്‍ഗനൈസിങ് കമ്മറ്റി : ഫ്രാന്‍സിസ് മാത്യു, സജീഷ് ടോം, ഷാജി തോമസ്, വര്‍ഗീസ് ജോണ്‍
പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് : അജിത് വെണ്മണി, ജോസ് മാര്‍ട്ടിന്‍, രഞ്ജിത് കുമാര്‍, വര്‍ഗീസ് ചെറിയാന്‍,
ഡിക്‌സ് ജോര്‍ജ്, ഷീജോ വര്‍ഗീസ്, കിരണ്‍ സോളമെന്‍, ബിനു കുര്യാക്കോസ്
റിസപ്ഷന്‍ കമ്മറ്റി : ദീപ ജേക്കബ്, സിന്ധു ഉണ്ണി, നിമിഷ റോജി, ദീപ ഓസ്റ്റിന്‍.
ജഡ്ജസ് കോര്‍ഡിനേഷന്‍ : സിന്ധു ഉണ്ണി, ദീപ ഓസ്റ്റിന്‍
പബ്ലിസിറ്റി & മീഡിയ : സുജു ജോസഫ്, ബാല സജീവ് കുമാര്‍, ബൈജു തോമസ്,
വര്‍ഗീസ് ഡാനിയേല്‍, അനീഷ് ജോണ്‍, ജിനു സി വര്‍ഗീസ്, ബിനു ജോര്‍ജ്.
യുക്മ ‘യു ഗ്രാന്റ് : ജയകുമാര്‍ നായര്‍, ബിജു പെരിങ്ങത്തറ
ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക് : ടിറ്റോ തോമസ്, എബ്രാഹം ജോര്‍ജ്, സി എ ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്,
ജോമോന്‍ കെ മാത്യു, ജോഷി ഹര്‍ഫീല്‍ഡ് , ദീപ്തി സിബി
രജിസ്‌ട്രേഷന്‍ : ജയകുമാര്‍ നായര്‍, സിമി സതീഷ്, പീറ്റര്‍ താനൊലില്‍,
എബ്രഹാം പൊന്നുംപുരയിടം, മനു സ്‌കറിയ, അഭിലാഷ് ആബേല്‍,
റോഷ് കുട്ടൂര്‍, പ്രദീപ് പിള്ള, പ്രിയ മേനോന്‍, സ്മിത പിള്ള
ഓഫീസ് നിര്‍വ്വഹണം : സുനില്‍ രാജന്‍, ബൈജു തോമസ്, സൂരജ് തോമസ്, അനോജ് ചെറിയാന്‍,
അജയ് പെരുമ്പലത്ത്, ബിജേഷ് ചാത്തോത്
അവാര്‍ഡ് കമ്മറ്റി : തമ്പി ജോസ്, ബിജു പെരിങ്ങത്തറ, സുരേഷ് കുമാര്‍, കുഞ്ഞുമോന്‍ ജോബ്
അപ്പീല്‍ കമ്മറ്റി : മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വര്‍ഗീസ്, ഓസ്റ്റിന്‍ അഗസ്റ്റിന്‍
ഹോസ്പിറ്റാലിറ്റി കമ്മറ്റി : സജീഷ് ടോം, ജോര്‍ജ് മാത്യു, മാത്യു അലക്‌സാണ്ടര്‍, ഷാജി ചാരമേല്‍,
ജോസ് മത്തായി
ജനറല്‍ കമ്മിറ്റി : നോബി ജോസ്, പോള്‍ ജോസഫ്, ജോമോന്‍ ചെറിയാന്‍, ജിനോ ജോയ്,
ജിജോ മത്തായി , ഹരീഷ് മേനോന്‍, ജോര്‍ജ് പീറ്റര്‍
കോമ്പറ്റിഷന്‍ ഫെസിലിറ്റേറ്റേര്‍സ് : അനില്‍ വര്‍ഗീസ്, സന്തോഷ് തോമസ്, ജോജോ തെരുവന്‍, പദ്മരാജ് എംപി,
തങ്കച്ചന്‍ എബ്രഹാം, ജസ്റ്റിന്‍ എബ്രഹാം
സ്റ്റേജ് മാനേജിങ് കമ്മറ്റി : ജേക്കബ് കോയിപ്പള്ളി, മനോജ് പിള്ള, ജോസ് പി എം , അജി മംഗലത്ത്, ഷിജു ജോസ്,
സജിമോന്‍ സേതു, സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍, സൂരജ് സുധാകരന്‍, ജോര്‍ജ് തോമസ്,
ജിജി വിക്ടര്‍, നൈസ് ജോസ്, കോശിയ ജോസ്, ജിജി നട്ടാശ്ശേരി, പ്രിയ മേനോന്‍,
മേല്‍സണ്‍ എബ്രഹാം ജോസഫ്, ജോര്‍ജ് പീറ്റര്‍
ഒരേ സമയം അഞ്ച് ക്യാമറകള്‍ ഉപയോഗിച്ച് ബിനു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ‘ഗര്‍ഷോം ടി വി’ ടീം കലാമേളയുടെ തത്സമയ സംപ്രേക്ഷണം നടത്തുന്നതാണ് (www.garshom.tv). അതോടൊപ്പം തന്നെ ജിനു സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ‘മലയാളീ എഫ് എം’ റേഡിയോയും കലാമേള നേരിട്ട് സംപ്രേക്ഷണം ചെയ്യുന്നു. മാല്‍ക്കം പൊന്നൂസിന്റെ ‘മേഘാ വോയിസ് സൗത്താംപ്ടണ്‍’ ആണ് ലൈറ്റ് ആന്‍ഡ് സൗണ്ട് കൈകാര്യം ചെയ്യുന്നത്. യുക്മ വേദികളിലെ സ്ഥിരം സാന്നിധ്യമായ രാജേഷ് നടേപള്ളിയുടെ ‘ബെറ്റര്‍ ഫ്രെയിം യു കെ’ യുടെ കയ്യില്‍ ഫോട്ടോഗ്രാഫി വിഭാഗം കുറ്റമറ്റതായിരിക്കും. ബിനു കൂട്ടുങ്കലിന്റെ ‘റോയല്‍ ഇവെന്റ്‌സ് യു കെ’യാണ് കാറ്ററിംഗ് ഏറ്റെടുത്തു നടത്തുന്നത്.
ഒക്‌റ്റോബര്‍ 28 പുലരാന്‍ ഇനി രണ്ടു ദിനങ്ങള്‍ കൂടി മാത്രം. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും, മത്സരാര്‍ത്ഥികളുടെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും, യുക്മ നേതാക്കളും അംഗ അസോസിയേഷന്‍ ഭാരവാഹികളും, കലയെ സ്‌നേഹിക്കുന്ന യു കെ മലയാളികളും ഒത്തുചേരുമ്പോള്‍, ഈ പ്രവാസ ഭൂമിയില്‍ മലയാണ്മയുടെ മഹാ മാമാങ്കത്തിന് ശംഖൊലി മുഴങ്ങും. ഏവരെയും ഹെയര്‍ഫീല്‍ഡ് അക്കാഡമിയിലെ ‘കലാഭവന്‍ മണി’ നഗറിലേക്ക് യുക്മ ദേശീയ കമ്മറ്റിയും, കലാമേള ഓര്‍ഗനൈസിംഗ് കമ്മറ്റിയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം:
The Harefield Academy, Northwood Way, Harefield, Uxbridge, Middlesex UB9 6ET
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല