1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

ജോണ്‍ അനീഷ്: ലോകത്തിലെ ഏറ്റവും വലിയ സജീവ പ്രവാസി മലയാളി സംഘടന ആയ യുക്മയുടെ ഈ കഴിഞ്ഞ ദേശിയ കലാമേള യോട് അനുബന്ധിച്ച് യു കെയിലെ കല സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായ മീര കമല , സി എ ജോസഫ് ,ജയപ്രകാശ് പണിക്കര്‍ , ഹാരിഷ് പാല , റെജി നന്തിക്കാട്ട് എന്നിവര്‍ക്ക്ഉപഹാരം നല്കി യുക്മ ആദരിച്ചു . ഹണ്ടിംഗ് ടണിലെ ദേശിയ കലാമേളയിലെ സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ശാസ്ത്രീയ നര്‍ത്തകനും നടനുമായ വിനീതാണ് യുക്മയുടെ ഉപഹാരങ്ങള്‍ നല്‍കിയത്. യുക്മ മനം നിറഞ്ഞു നല്കിയ സ്‌നേഹാദരത്തിനു പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു , സെക്രടറി സജിഷ് ടോം , ദേശിയ ഉപാധ്യക്ഷനും കലാമേള കണ്‍ വീനരും അയ മാമന്‍ ഫിലിപ്പ് , സാംസ്‌കാരിക വേദി വൈസ് ചെയര്‍ മാന്‍ തമ്പി ജോസ് ,സാംസ്‌കാരിക വേദി കോ ഓടിനെറ്റര്‍ എബ്രഹാം ജോര്ജു മറ്റു എല്ലാ ഭാരവാഹികളോട് നന്ദി പ്രകാശിപ്പിച്ചു തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഈ ഉപഹാരം ഏറെ വില മതിക്കുന്നതാണെന്നും

യു കെ മലയാളി സമൂഹത്തിലെ സാംസ്‌കാരിക മേഖലകളില്‍ വിനയാന്വിതരായി കുടുതല്‍ പ്രവര്ത്തിക്കുവാനുള്ള പ്രചോദനം ആണെന്നും അഭിപ്രായ പ്പെട്ടു

യു കെയിലെ പ്രശസ്തമായ അയില്‍സു ബെറി കോളേജിലെ ഗണിത ശാസ്ത്ര അധ്യാപികയായ മീര് കമല നിരവധി കവിതകള്‍ രചിച്ച ഒരു കവയത്രി യാണ് കഥകളും ഈടുറ്റ ലേഖനങ്ങളും രചിച്ചു കൊണ്ട് മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു പ്രസംഗക ആണ് യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച രണ്ടു സാഹിത്യ മത്സരങ്ങളും വിധി നിരന്നയം നടത്തിയ പാനലില്‍ ഉണ്ടായിരുന്നു മീര കമല പ്രശസ്ത തബലിസ്ട്ടും അഭിനേതാവും ആയ മനോജ് ശിവയുടെ പ്രിയ പത്‌നിയും ആണ് .

സാമുഹികസാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള സി എ ജോസഫ് യു കെയിലെ കല സാംസ്‌കാരിക വേദികളില്‍ പരിചിതനും യുക്മയുടെ സാംസ്‌കാരിക വേദി വേദി ജനറല്‍ കണ്‍ വീനറും ആണ് യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയുമാണ് . യു കെ മലയാളികള്‍ക്കിടയില്‍ ഏറെ ചര്ച്ച ചെയ്യപ്പെട്ട’ ഓര്‍മയില്‍ സെലിന്‍’ . ‘സമ്മര്‍ ഇന്‍ ബ്രിട്ടണ്‍ ‘ എന്നി ചിത്രങ്ങളില്‍ അഭിനയിച്ച മികച്ച അഭിനേതാവ് കുടിയാണ് യു കെ മലയാളികള് കാത്തിരിക്കുന്ന കനെഷിയസു അത്തിപ്പോഴിയില്‍ സംവിധാനം ചെയ്ത ഒരു ബിലാത്തി പ്രണയം എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥ പാത്രത്തിനു തന്റെ സ്വത സിദ്ധമായ അഭിനയ പാടവം കൊണ്ട് മിഴിവേകിയിട്ടുണ്ട് . ഇന്ത്യയിലെ വിവിധ സം സ്ഥാ നങ്ങളിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രൂപം നല്കിയ ലണ്ടനിലെ പ്രമുഖ സംഘടന ആയ അപ്‌സര ആര്‍ട്‌സ് 2 വര്ഷം മുന്‍പ് ഹനിവൂഡ് മ്യുസിയത്തില്‍ സംഘടിപ്പിച്ച ഒരാഴ്ച നെണ്ട് നില്‍ക്കുന്ന ഓണം ഫെസ്‌റിവല്‍ എക്‌സിബിഷനില്‍ മഹാബലിയായി വേഷമിട്ട ചിത്രങ്ങള്‍ ഹാളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു സൌദി അറേബ്യയില്‍കംമിസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ ഡയറക്ടര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട് സൌദി അസ്സിര്‍ റിജ്യനിലെ സാംസ്‌കാരിക പ്രവര്‍ത്തങ്ങളില്‍ സജീവ സാന്നിധ്യം ആയിരുന്നു

യുക്മ സാംസ്‌കാരിക വേദിയുടെ പ്രധാന സാരഥികളില്‍ ഒരാളായ ഹരിഷ് പാലായു കെയില്‍ അറിയപ്പെടുന്ന കലാകാരനാണ് . പത്മശ്രീ കെ എസ് ചിത്ര വിധി നിര്ണ്ണയം നടത്തിയ വിജയികളെ പ്രഖ്യാപിച്ചു യു കെ മലയാളികള് ഹൃദയത്തില്‍ ഏറ്റു വാങ്ങിയ യുക്മയുടെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 1 ന്റെ മുഖ്യ ശില്പ്പി ആയിരുന്നു അദ്ദേഹം ഇത്തവണ യുക്മ കലാമേള യില്‍ ചലച്ചിത്ര താരം വിനീത ഉത്ഘാടനം നിര്വഹിച്ച യുക്മ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 2 ന്റെ പണിപ്പുരയിലാണ് അദ്ദേഹം സ്‌കൂള്‍ കലോത്സവങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാകിയിട്ടുണ്ട് .മുന്‍പ് യു കെയിലെ കലാകാരന്മാരുടെ കൂട്ടയ്മ പുറത്തിറക്കിയ ഓര്‍മകളില്‍ ഒരോണം എന്നാ ആല്‍ബത്തില്‍ സി എ ജോസഫ് ഗാനരചന നടത്തിയ കാനെഷ്യസ് സംഗീത സംവിധാനം ചെയ്ത ഹരിഷ് പാടിയ ഗാനംഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു . ഓരോ വര്‍ഷവും ബാലാജി ക്ഷേത്രത്തില്‍ ബാര്മിങ്ങാമില്‍ നടക്കുന്ന ഗാന നൃത്ത ഉത്സവമായ ഗീത ന്ജലിയുടെ മുഖ്യ സംഘാടകരില്‍ ഒരാളാണ് മറ്റൊരു കലാസാംസ്‌കാരിക കൂട്ടയ്മയയ സര്‍ഗ വേദിയുടെ മുഖ്യ സാരഥി കളില്‍ ഒരാളായും പ്രവര്‍ത്തിക്കുന്നു .

ഭാഷ സ്‌നേഹികളുടെ കൂട്ടയ്മ ആയ ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ കോ ഓടിനെറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന രജി നന്തിക്കട്ടു യുക്മ സാംസ്‌കാരിക വേദി എല്ലാ മാസവും പുറത്തിറക്കുന്ന ജ്വാല എന്ന മാഗസിന്റെ ചീഫ് എഡിറ്റര്‍ ആണ് . യു കെയില്‍ എത്തിയ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരയ സച്ചിതാനന്ദന്‍, സഖറിയ , ജോര്ജു ഓണക്കൂര് എന്നിവരെ പങ്കെടുപ്പിച്ചു റെജി നന്തിക്കാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ സാഹിത്യ സംവാദങ്ങള്‍ ചര്‍ച്ചകള്‍ വലിയ മാധ്യമ ശ്രദ്ധ പടിച്ചു പറ്റിയ ഒന്നാണ് . മലയാള മനോരമയുടെ ബാലജന സഖ്യത്തിലുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നന്നേ ചെറുപ്പം മുതലേ കടന്നു വന്ന റെജി നന്തിക്കാട്ട് ധഷബ്ധി ആഘോഷങ്ങളുടെ നിറവില്‍ നില്ക്കുന്ന എന്‍ഫീല്‍ദ് മലയാളി അസോസിയേഷന്റെ സെക്രടറി ആയി പല തവണ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട് ഇപ്പോഴത്തെ ഭരണ സമിതിയിലും സെക്രടറി ആയി പ്രവര്‍ത്തിക്കുന്ന അദ്ദേഹം അറിയപ്പെടുന്ന സംഘട കന്‍ ആണ്

കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ പ്രവര്ത്തി പരിചയവും ആയി 1979 ഇല്‍ യു കേയിലെതിയ ജയപ്രകാശ് പണിക്കര്‍ 1980 ഇല്‍ ഈസ്റ്റ് ഹാമില്‍ രൂപം നല്കിയ മലയാളി അസോസിയേഷന്‍ ഓഫ് യു കെയുടെ കല സാംസ്‌കാരിക വിഭാഗം സെക്രടറി ആയിരുന്നു 1991ഇല്‍ ക്രോയിടോനില്‍ ആരംഭിച്ച സംഗീത ഓഫ് യു കെയുടെ സ്ഥാപക സെക്രടറി ആയി ചുമതല ഏറ്റ ജയപ്രകാശ് പണിക്കര്‍ 24 വര്ഷം ആയി സെക്രടറി ആയി തുടരുകയാണ് . സംഗീത ഓഫ് യു കെയുടെ നേതൃത്വത്തില്‍ പാശ്ചാത്യ വാദ്യോ പകര ണങ്ങള്‍ പരിശീലിപ്പിക്കുന്നതിനും ഭാഷ ശാസ്ത്രീയ വിഷയങ്ങള്‍ വളര്‍ന്നു വരുന്ന തലമുറയെഅഭ്യസിപ്പിക്കുന്നതിനു വേണ്ടിയും 18 അധ്യാപകരെ നിയമിച്ചു ജയപ്രകാശ് പണിക്കരും സഹ പ്രവര്ത്തകരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം ആണ് അംഗ വൈകല്യം ഉള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്നതിന് തിരുവനതപുരത്ത് സ്ഥാപിതമായ സഹജീവന്‍ എന്നാ സംഘടനക്കു വേണ്ട എല്ലാ സഹായങ്ങളും നല്കുന്നതും ജയപ്രകാശ് പണിക്കര്‍ സെക്രടറി ആയിട്ടുള്ള സംഗീത ഓഫ് യു കെയുടെ ഭാരവാഹികളും പ്രവര്ത്തകരും ആണ് വേള്‍ട് മലയാളി കൌണ്‌സിലിന്റെ യു കെ പ്രോവിന്‌സിന്റെ പ്രതിനിധിയായും സേവനം അനുഷ്ട്ടിച്ചിട്ടുള്ള ജയപ്രകാശ് പണിക്കര്‍ യുക്മ സാംസ്‌കാരിക വേദിയുടെ കണ്‍ വീനറും മാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.