ജോണ്‍ അനീഷ്: യുക്മ കലാ മേളകള്‍ എന്നും യു കെ മലയാളികളുടെ ആവേശം ആണ് യുക്മയുടെ ആദ്യ കലാമേള മുതല്‍ യു കെ മലയാളിയുടെ കലാ ആസ്വാദന രംഗത്ത് വേറിട്ട കാഴ്ച ആയി മാറാന്‍ യുക്മ കലാമേള കള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . ഓരോ വര്ഷം കഴിയും തോറും നിരവധി മാറ്റങ്ങള്‍ വരുത്തി കൊണ്ടാണ് കലാമേള നടത്തി വരുന്നത് . ഈ വര്ഷത്തെ കലാമേള യുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ ജനകീയ ഇടപെടലാണ് .ഏറെ നാളുകള്‍ക്ക് മുന്‍പ് ഈ ഭരണ സമിതി നിലവില്‍ വന്ന ഉടന്‍ തന്നെ കലാമേള തീയതി പ്രഖ്യാപിക്കുകയും .അത് അംഗ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു. മുഴുവന്‍ അംഗ അസ്സോസ്സിയെഷനുകളെയും കലാമേള നിയമ സംഹിത അറിയിച്ചു കൊണ്ട് കലാമേള ഈമാനുവല്‍ പുറത്തിറങ്ങി . കലാമേളയുടെ ഈ മാനുവല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു മുഴുവന്‍ വിവരങ്ങളും വായിക്കുകയും കോപ്പി ചെയ്തു ഉപയോഗിക്കുകയും ചെയ്യാം.
കലാമേളയുടെ ഇത്തരം പ്രവര്‍ത്തങ്ങള്‍ കൊണ്ട് വലിയ ജനപിന്തുണ നേടിയെടുക്കാന്‍ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ കലാമേളക്ക് വേണ്ടി ഹണ്ടിങ്ടണ്ണിലെ സെന്റ് ഐവോ സ്‌കൂള്‍ ആണ് തെരഞ്ഞെടുത്തത് . അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌കൂള്‍ കൌണ്ടിയിലെ ഏറ്റവും നല്ല സ്‌കൂളുകളില്‍ ഒന്നാണ്. നയന മനോഹരം എന്നതിനുപരി ചരിത്രപരമായ പല സ്മാരകങ്ങള്‍ ഇന്നും നിലനില്ക്കുന്നു എന്നാ പ്രത്യേകതയും ഈ സ്ഥലത്തിന്നു മാറ്റു കൂട്ടുന്നു. മുന്‍ വര്‍ഷത്തില്‍ നിന്ന് വിഭിന്നം ആയി കലാമേളയുടെ ലോഗോ ഡിസൈന്‍ ചെയ്യുന്നതിനുള്ള അവസരവും യു കെ മലയാളികള്‍ക്ക് ലഭിച്ചു .നിരവധി ലോഗോ അയച്ചു കൊണ്ട് യു കെ യിലെ മലയാളികള്‍ തങ്ങളുടെ ഇഷ്ട വിനോദം ആയ യുക്മ കലാമേളകളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു എന്നത് ഏതൊരു സംഘടനയെ സംബന്ധിച്ചും അസൂയ വഹമായ നേട്ടം ആണ് എന്ന കാര്യത്തിനു സംശയം ഇല്ല കലാമേളകള്‍ക്ക് ഓരോ വര്ഷം കഴിയും തോറും കുടി വരുന്ന ജനപ്രീതി ഇത്തരത്തില്‍ യു കെ മലയാളികളുടെ ഇടപെടലുകള്‍ അംഗീകരിച്ചു മുന്‍പോട്ടു പോകുന്നതിനാലാണ് . ഈ മാനുവല്‍. കലാമേള ലോഗോ എന്നിവയ്ക്ക് നല്കിയ ജനപിന്തുണ മാനിച്ചു കൊണ്ട് യുക്മ നാഷണല്‍ കലാമേളയുടെ ഈ വര്‍ഷത്തെ നഗറിന്റെ നാമകരണം ചെയ്യുവാനുള്ള അവസരവും യു കെ യിലെ മലയാളികള്‍ക്ക് ലഭിക്കുന്നു . മുന്‍ കാലങ്ങളില്‍ കലാമേളകള്‍ നടക്കുന്ന വേദി കള്‍ക്ക് നാമകരണം ചെയ്യുക എന്നത് വലിയ ജന സമ്മിതി നേടിയെടുത്ത കാര്യം ആയിരുന്നു . സ്‌റോക്ക് ഓണ്‍ ട്രെണ്ടിലെ കലാമേളക്ക് തിലകന്‍ നഗര്‍ എന്ന് നാമകരണം ചെയ്യുകയും അന്തരിച്ച മഹാനടന് സ്മരണാഞ്ജലി ആയി അത് മാറുകയും ചെയ്തു . പിന്നിട് നടന്ന ലിവര്‍ പൂ ള്‍ കലാമേളക്ക് ദക്ഷിണാ മൂര്‍ ത്തി നഗര്‍ എന്ന് നാമകരണം ചെയ്തു . ലെസ്‌റെരില്‍ നടന്ന അഞ്ജാമത് കലാമേള ക്ക് സ്വാതി തിരുനാള്‍ നഗര്‍ എന്നാണ് പേര് നല്കിയത്.
ആറാമത് യുക്മകലാമേള ക്ക് തിരി തെളിയുമ്പോള്‍ നഗറിന് പേര് നിര്‍ ദേശിക്കുവാന്‍ യു കെ യിലെ നല്ലവരായ കലാ ആസ്വാദകരെ ക്ഷണിക്കുന്നു മുന്‍ കാലങ്ങളിലെ പോലെ കലാകരന്മാരുടെ പേരുകള്‍ക്ക് പരിഗണന നല്കുന്ന നാമകരണം ക്ഷണിക്കുന്നു. നിങ്ങളുടെ നാമനിര്‍ദേശം ( secretary.ukma@ gmail.com ) എന്ന ഇ മെയിലില്‍ അയച്ചു തരുവാന്‍ ശ്രദ്ധിക്കുമല്ലോ
യുക്മ നാഷണല്‍ കലാമേളകള്‍ ആറു വര്‍ഷം പിന്നിടുമ്പോള്‍ കാലോചിതമായ നിരവധി മാറ്റങ്ങള്‍ വരുത്തി കലമേളയെ ജനകീയമാക്കി മാറ്റാന്‍ മാറി വരുന്ന നാഷണല്‍ കമ്മറ്റികള്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ന് യുകെയിലെ എന്നല്ല പ്രവാസി മലയാളികളുടെ കുട്ടായ്മകളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് യുക്മ കലോത്സവങ്ങള്‍ . ഇത്തരത്തില്‍ ഒരു ആശയം ഉരിത്തിരിഞ്ഞു വരുകയും ചര്‍ച്ചയിലുടെ അത് നടപ്പിലാക്കുകയും ചെയ്ത സംഘടനകള്‍ ലോകത്തില്‍ തന്നെ വിരളം ആണെന്ന് പറയാം. ഇത്തരത്തില്‍ നാട്ടിലെ കലോല്‍സവങ്ങളെപോലെയുള്ള
മത്സരങ്ങള്‍ യു കെ മലയാളികള്‍ക്ക് സ്വന്തം. കല മേളയുടെ നഗറിന്റെ നാമ നിര്‍ ദേശ ത്തിനുള്ള അവസാന തീയതി ഈ മാസം 15 ആണ് . നിങ്ങളുടെ നാമ നിര്‍ ദേശം യുക്മ സെക്രട്ടറിയുടെ ഈ മെയിലില്‍ അയച്ചു തരുവാന്‍ ശ്രദ്ധിക്കുമല്ലോ.
കലാമേളയുടെ വിജയത്തിനായി മുഴുവന്‍ പേരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു നിരവധി പേര്‍ ഇതിനോടകം തന്നെ കലാമേളയുടെ വിജയത്തിനായി പ്രയത്‌നിക്കുന്നുണ്ട് . മുഴുവന്‍ റിജിയണല്‍ കലാമേളകള്‍ക്കും മത്സരിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും വിജയാശംസകള്‍ നേരുന്നു എന്ന് യുക്മ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ട് അറിയിച്ചു. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ സുതാര്യം ആകുന്നതിലും ജനകീയ പങ്കാളിത്തം കുടുന്നതിലും സന്തോഷിക്കുന്നതായി സെക്രടറി സജിഷ് ടോം , ട്രെഷരാര്‍ ഷാജി തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു . യു കെ മലയാളിയുടെ ജനകീയ കലാമേളയുടെ ഭാഗം ആകാന്‍ മുഴുവന്‍ അംഗ അസ്സോസ്സിയെഷനുകളെയും ക്ഷണിക്കുന്നു എന്ന് കലാമേള കണ്വീനര്‍ മാമ്മന്‍ ഫിലിപ്പ് അറിയിച്ചു .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല