അനീഷ് ജോണ്‍:ഏതൊരു കലാമേളയുടെയും അന്തിമ വിജയം ആത്മാര്‍ഥമായി ആഘോഷിക്കുന്നത് കലാകാരന്മാരാണ് . അതുല്യമായ് പ്രകടനങ്ങള്‍ കൊണ്ട് വേദിയെ കോള്‍മയിര്‍ കൊള്ളിക്കുന്ന പ്രതിഭകള്‍ .യുക്മ കലാമേളയുടെ നാള്‍വഴികളില്‍ യു കെ മലയാളിക്ക് ഈ സംഘടന സമ്മാനിച്ചത് ഒരു പറ്റം ബഹുമുഖ പ്രതിഭകളെയാണ്. ആയിരിക്കുന്ന അവസ്ഥയില്‍ അജയ്യരായി വെണ്ണി കൊടി പാറിച്ചു മുന്നേറുകയാണ് ഈ പ്രതിഭകള്‍. ആദ്യ യുക്മ കലാമേള മുതല്‍ കഴിവ് തെളിയിച്ചു കൊണ്ട് കലാപ്രതിഭകളും തിലകങ്ങളും ആയവര്‍ ഇന്ന് ഉന്നത വിദ്യഭ്യാസ മേഖലയില്‍ തനതു വ്യക്തി മുദ്ര പതിപ്പിച്ചു മുന്നേറുമ്പോള്‍ യുക്മ കലാമേളക്ക് പത്തര മാറ്റ് തിളക്കം ഏറും . ഇന്ന് കോളേജ് തലത്തിലും ഇതര യുനിവേര്‌സിട്ടികളിലും ഉന്നതവിദ്യാഭ്യാസം നേടിയും സമൂഹതിന്റെ നനോന്മുഖ ഉന്നമനത്തിനു വേണ്ടിയും നിലകൊള്ളുന്നത് യുക്മ എന്ന സംഘടനയുടെ അഭിമാനകരമായ നേട്ടം ആയി കണക്കു കൂട്ടാം
2010ല്‍ ബ്രിസ്റ്റോളില്‍ മിഡ്‌ലാന്റ്‌സ് റീജണില്‍ നിന്നുള്ള ജനീറ്റ റോസ് തോമസ് (സ്‌ററഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍) കലാതികപട്ടം സ്വന്തമാക്കി. കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് ഈസ്‌ററ് ആംഗ്‌ളിയ റീജണിലെ കനേഷ്യസ് അത്തിപ്പൊഴിയാണ് (സൗത്തെന്റ് മലയാളി അസോസിയേഷന്‍
യുക്മയുടെ ആദ്യ കലാമേളയിലെ താരങ്ങള്‍ ഇന്ന് ജീവിതത്തില്‍ ഉന്നത വിജയം നേടി കൊണ്ട് സമൂഹതിന്റെ നനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്നു കനെഷിയസു അത്തിപ്പോഴിയില്‍ ആയിരുന്നു യുക്മയുടെ ആദ്യ കലാപ്രതിഭ ഇന്ന് യുകെയില്‍ അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യകാരനും, ടി വി അവതാരകനും, സിനിമ സംവിധായകനും, കഥ, കവിത നോവല്‍ യാത്ര വിവരണം അങ്ങനെ കൈ വച്ച മേഖലയില്‍ എല്ലാം വ്യക്തി മുദ്ര പതിപ്പിച്ചു നമ്മുടെ ഇടയില്‍ ഉണ്ട് എന്നത് യുക്മക്ക് അഭിമാനിക്കാം. കുടാതെ യുകമയുടെ സാംസ്‌കാരിക വേദിയുടെ നിര്‍ണ്ണായക സംരഭം ആയ യുക്മ ചിത്രഗീതം സ്റ്റാര്‍ സിങ്ങര്‍ പരിപാടിക്കും ഭാഗം ആകാന്‍ കനെഷിയസിനു കഴിഞ്ഞു.ആദ്യ കാലമെയില്‍ കലതിലകമായത് ജെനിട്ട യാണ് .ഇന്ന് യുകെയിലെ മികച്ച നര്‍ത്തകിയായി മുന്നേറുന്ന ജെനീ ട്ട തുടര്ച്ചയായി മുന്ന് തവണ റിജിയണല്‍ കലാതിലകം ആയിരുന്നു എന്ന് മാത്രമല്ല ഏഷ്യാനെറ്റ് ടാലെന്റ്‌റ് കോണ്‍ടെസ്റ്റില്‍ തുടര്ച്ചയായി സമ്മാനം വാങ്ങുന്ന പ്രതിഭയാണ് ജെനിട്ട. കുടാതെ സ്വിസ്സില്‍ നടന്ന കേളി ഇന്റര്‍നാഷനല്‍ ഫെസ്‌റിവലില്‍ പങ്കെടുത്തു കൊണ്ട്ഭാരത നാട്യം കുച്ചിപ്പുടി മോഹിനിയാട്ടം എന്നിവയില്‍ സമ്മാനം ലഭിച്ചു. കീബോര്‍ഡും ഗിറ്റാറും കരാട്ടെയും അഭ്യസിക്കുന്ന ഈ കൊച്ചു മിടുക്കി സിലംബൈ വിനോദം എന്നാ ശാസ്ത്രീയ നൃത്ത മത്സരത്തിനും സമ്മാനങ്ങള്‍ വാരിക്കുട്ടി 11 ആം ക്ലാസ്സില്‍ പഠിക്കുന്നു. യുക്മ കലാമേളകളെ പറ്റി നല്ലത് മാത്രം ഓര്‍മിക്കുന്ന കൊച്ചു മിടുക്കി സ്‌റൊകെ ഓണ്‍ ട്രെണ്ടിലെ തോമസ് കാച്ചപള്ളിയുടെയും ജാന്‍സിയുടെയും മകളാണ്.
യുക്മയുടെ രണ്ടാമത്തെ കലാമേള 2011 സൌത്ത് ഓണ്‍ സീയില്‍ സ്റ്റാഫ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷനിലെ രേഷ്മ മരിയ എബ്രഹാം 29 പോയന്റോടെ കലാതിലകപ്പട്ടം നേടിയപ്പോള്‍, ആദ്യകലാമേളയിലെ കലാതിലകമായിരുന്ന സ്റ്റഫ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷനിലെ തന്നെ ജെനീറ്റ റോസ്സ് തോമസ്സും മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനിലെ നിമിഷ ബേബിയും 27 പോയന്റുകള്‍ വീതം നേടി രണ്ടാം സ്ഥാനത്തെത്തി.
ഡോര്‍സറ്റ് മലയാളി അസ്സോസിയേഷനിലെ ജോയല്‍ മാത്യു 17 പോയന്റു നേടി കലാപ്രതിഭപ്പട്ടം നേടിയപ്പൊള്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസിയേഷനിലെ ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാണ്ടസ് 16 പോയന്റു നേടി രണ്ടാം സ്ഥാനത്തെത്തി. 12.5 പോയന്റു നേടിയ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷനിലെ ബിജു ജോര്‍ജ്ജിനാണ് മൂന്നാം സ്ഥാനം. ഇന്ന് ഡോര്‍സറ്റ്‌നിവാസിയായ ജോയല്‍ മാത്യു കലാമേളയുടെ ആവേശം ഏറ്റവും രസകംയിരുന്നു എന്ന് അഭിപ്രായപ്പെട്ടു. പിന്നിടുള്ള വര്ഷം കലാപ്രതിഭ ആയി മാറിയ ഫ്രാങ്ക്‌ലിന്‍ യുക്മ കലാമേളകള്‍ സിരകളില്‍ ആവാഹിച്ചു കൊണ്ട് മത്സരത്തിനായി എത്തുകയും സൌത്ത് വെസ്റ്റ് റിജിയനിലെ മത്സരങ്ങളില്‍ താരമായി ഈക്കുറിയും മത്സര രംഗത്തുണ്ട്. അനുഭവങ്ങള്‍ തരുന്ന ആത്മ വിശ്വാസവുമായി കലാമേള വേദിയില്‍ എത്തുന്ന ഫ്രാങ്ക്‌ലിന്‍ ഇന്നും പ്രതീക്ഷ നല്കുന്ന താരം ആണ്
2012 സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ ഫ്രാങ്ക്‌ളിന്‍ ഫെര്‍ണാണ്ടസ് കലാപ്രതിഭയും മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ മരിയ തങ്കച്ചന്‍ കലാതിലകവുമായി. മരിയ മന്‌ചെസ്‌റെരില്‍ താമസിക്കുന്ന തങ്കച്ചന്റെയും അന്‍സിയുടെയും മകളാണ് സയന്‍സില്‍ ശ്രദ്ധ കേന്ദ്രികരിച്ച മരിയ പിന്നിട് സയന്‍സ് വിഷയത്തില്‍ ഉന്നതമായ അംഗീകാരം കരസ്ഥമാക്കുകയും സയന്‍സ് ഗവേഷണത്തില്‍ യുകെ ഗവണ്മെന്റില്‍ നിന്നും പ്രത്യേക സാമ്പത്തിക പുരസ്‌കാരം ലഭിക്കുകയും യുകെ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമായി മാറുകയും ചെയ്തു ലിവേര്പൂളിലെ കലാതിലകം ലിയ ടോം ആദ്യമായി മത്സരിച്ച മത്സരങ്ങളിലെല്ലാം അപ്രതീക്ഷിത വിജയത്തോടെയാണ് കലാതിലക പട്ടം നേടിയതു റെഡിചിലെ അഗസ്ട്ടിന്റെയും ജെയിന്‍ ടോമിയുടെയും മകളാണ് ലിയ ലിയുടെ അനുജത്തി ലിന്ടു ഇത്തവണ മത്സരത്ത്തിനെതുന്നുണ്ട് . ലിന്റുവിനു വേണ്ടി ഇത്തവണയും മത്സര വേദിയില്‍ ലിയ ഇതും എന്ന് അറിയിച്ചിട്ടുണ്ട് മൂന്നു വ്യക്തിഗത നൃത്ത ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാസില്‍ഡണിലെ സ്‌നേഹ സജി 15 പോയന്റ് നേടി എങ്കിലും കലാതിലക പട്ടത്തിന് അര്‍ഹത നേടിയില്ല. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള വ്യക്തിഗത പെര്‍ഫോമന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ ഈ കലാമേളയില്‍ കലാപ്രതിഭയെ നിര്‍ണയിക്കാന്‍ സാധിച്ചില്ല.
ലെസ്‌റെരില്‍ നേട്ടം കൊയ്തത് സാലിസ്ബറിയുടെ മിന്ന ജോസ് ജോസ് ആയിരുന്നു മിന്ന സാലിസ്ബറി മലയാളി അസ്സോസ്സിയേഷന്റെ മിനും തരാം മിന്ന ജോസ് ഇന്ന് അറിയപ്പെടുന്ന ഒരു നര്ത്തകി യാണ് . പോര്‍ട്ട്‌സ്‌മോത്തില്‍ പഠിക്കുന്ന മിന്ന പഠനത്തോടൊപ്പം നൃത്തവും കൊണ്ട് പോകുന്നു അന്നത് യുക്മയെ സംബന്ധിച്ചടത്തോളം ഏറ്റവും വലിയ മാതൃകയാണ്. കുട്ടികള്‍ ഏവരും പഠനത്തോടൊപ്പം കലയും കൊണ്ട് പോകുന്നു എന്നത് യുകെ മലയാളികള്ക്ക് ഏവര്ക്കും സന്തോഷം പകരും എന്ന കാര്യത്തിനു സംശയം വേണ്ട. ഇന്നലകളിലെ താരങ്ങള നാളെ കഴിഞ്ഞു കലാമേളയില്‍ എത്തുമ്പോള്‍ നാളെത്തെ താരം നിങ്ങളാവുമോ എന്ന ചോദ്യം ബാകി നില്ക്കുന്നു. ആവേശം അലതല്ലുന്ന മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ താരങ്ങള്‍ ആരായാലും നാളെകള്‍ അവരെ കാത്തിരിക്കുന്ന വലിയ ജീവിത മത്സരത്തില്‍ യുക്മ കലാമേള ഒരുമുതല്‍ കുട്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല