1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2016

അനീഷ് ജോണ്‍: മെയ് 28ന് ബര്‍മിംഗ്ഹാമില്‍ വച്ചു നടക്കുന്ന യുക്മ ദേശീയ കായിക മേളയുടെ നിയമാവലി പുറത്തിറങ്ങി, കൃത്യമായി നിയമ സംഹിതകളോടെ ആണ് ഇത് പുറത്തിറങ്ങിയത് . യുക്മ ദേശിയ സെക്രടറി സജിഷ് ടോം യുക്മ കായിക മേള കണ്വീനര്‍ ബിജു തോമസ് എന്നിവര്‍ ചേര്ന്നാണ് ഇത് തയാറാക്കിയത് .വിവിധ മത്സരങ്ങളുടെ ഉദ്ധേശ ശുദ്ധിയും ആവേശവും പോകാതെ വളരെ സസ്സൂഷ്മം ആണ് നിയമാവലി തയാര് ചെയ്തത് യുകെ മലയാളികളുടെ കായിക മാമാങ്കം എന്നറിയപ്പെടുന്ന യുക്മ കായികമേള ഈ വര്‍ഷം ട്രാക്കിലും ഫീല്‍ഡിലും മാത്രമല്ലാ മാര്‍ച്ച് പാസ്റ്റിലും മത്സരം നടക്കും .റീജിയനുകള്‍ തമ്മിലായിരിക്കും മാറ്റുരയ്ക്കുക. മുന്‍ നിരയില്‍ യുക്മ ദേശീയ നേതൃത്വവും പിന്നാലെ അക്ഷരമാലാ ക്രമത്തില്‍ ഏഴു റീജിയനുകളും അണിനിരക്കും. വിവിധ റിജ്യനുകള്‍ മത്സരങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു . റിജിയനുകള്‍ വിവിധ സ്ഥലങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്

. മെയ് 8 നു ഞായറാഴ്ചയാണ് ഈസ്റ്റ് അന്ഗ്ലിയ കായിക മേള കേയിം ബ്രിട്ജിലെ വില്‍ബര്‍ ഫോര്‌സു അത്‌ലെടിച്‌സ് ട്രാക്കില്‍ വെച്ച് രാവിലെ 11 nu തുടങ്ങുന്ന കായിക മേളയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തി ആയതായി ഈസ്റ്റ് അന്ഗ്ലിയ പ്രസിഡന്റ് രഞ്ജിത് കുമാര് അറിയിച്ചു

EAST ANGLIYA DATE 8TH MAY 2016
TIME 11 AM TILL 6 PM

VENUE WILBER FORCE ROAD TRACK
CAMBRIDGE
CB3 9AD

യുക്മ സൗത്ത് വെസ്റ്റ് കായിക മേള മെയ് ഏഴിന്

യുക്മ സൗത്ത് വെസ്റ്റ് കായികമേള മെയ് ഏഴാം തിയതി നടക്കും. കഴിഞ്ഞ വര്‍ഷത്തെ സൌത്ത് വെസ്റ്റ് ചാമ്പ്യന്‍മാരായ ആന്‍ഡോവര്‍ മലയാളി അസ്സോസിയെഷനാണ് കായിക മേളക്ക് ആതിഥ്യമരുളുന്നത്. കായിക മേളക്ക് വേണ്ടി രൂപ കല്പന ചെയ്ത മനോഹരമായ ലോഗോ യുക്മ ഫെസ്റ്റ് വേദിയില്‍ പ്രകാശനം ചെയ്ത. മെയ് ഏഴിന് രാവിലെ 9 മണിക്ക് രജിസ്‌റ്റ്രെഷനോടെ ആരംഭിക്കുന്ന കലാമേള പ്രമുഖ വ്യക്തികള്‍ ഉത്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റൊടെ ആയിരിക്കും ഉത്ഘാടന ചടങ്ങ് നടക്കുക. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും മാര്ച്ച് പാസ്റ്റില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന അസ്സോസിയേഷന് സമ്മാനം നല്‍കുന്നതായിരിക്കും.
VENUE ,
ANDOVER MALAYALI ASSOSSIATION

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള 2016 ഏപ്രില്‍ 30 ന് ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ എര്‍ഡിഗ്‌ടോണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഇത്തവണ കായിക മേള നടത്തപ്പെടുന്നത്
റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. ഇത്തവണ ദേശീയ ചാമ്പ്യന്‍ പട്ടം നേടിയെടുക്കുവനുള്ള തയ്യാറെടുപ്പായാണ് റീജന്‍ , അതു കൊണ്ടു തന്നെ മത്സരങ്ങള്‍ക്ക് വീറും വാശിയും ഏറും .
ഏപ്രില്‍ 30 ന് മിഡ് ലാണ്ട്‌സ് മലയാളികള്‍ ബര്‍മിംഗ്ഹാമില്‍ ഒത്തു ചേരുമ്പോള്‍ ഒരു കായികമേള എന്നതിലുപരി അത് മിഡ് ലാണ്ട്‌സ് മലയാളി കളുടെ കായിക ഉത്സവമായി മാറും .
കായികമേള നടക്കുന്ന വേദിയുടെ വിലാസം
WYNDLEY LEISURE CENTRE SUTTON COLDFIELD BIRMINGHAM B73 6EB.

യുക്മ വെയില്‍സ് റീജിയണല്‍ കായികമേള മെയ് 14ന് (ശനിയാഴ്ച) രാവിലെ പത്തുമണി മുതല്‍ കാമാര്‍ത്തനില്‍ വച്ച് നടത്തപ്പെടുന്നു. വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന്‍ ആഥിയേത്വം വഹിക്കുന്ന ഈ വര്‍ഷത്തെ കായിക മേള ഒരുവന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ വെയില്‍സ് റീജിയണു കീഴിലുള്ള എല്ലാ അംഗ അസോസിയേഷനുകളുടെയും നിര്‍ലോഭമായ സഹകരണവും പങ്കാളിത്തവും പ്രിതീക്ഷിച്ചു കൊള്ളുന്നു.
രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കാമാര്‍ത്തനിലെ സെന്റ്. മേരീസ് ചര്ച്ച് ഗ്രൌണ്ടിലാണ് മത്സരം നടത്തപ്പെടുന്നത്. കിഡ്‌സ്, സബ്ജൂണിയര്‍, ജൂണിയര്‍, യൂത്ത്, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ ആറ് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളും, ഷോട്പുട്ട്, റിലേ മത്സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുക. കൂടാതെ വിവിധ അസോസിയേഷനുകളില്‍ നിന്നുമെത്തുന്ന മുതിര്‍ന്നവരുടെ വടംവലി മത്സരവും മേളയ്ക്ക് കൂടുതല്‍ കൊഴുപ്പേകും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണവും സ്‌നാക്‌സും മൈതാനത്തോടുചേര്‍ന്നുള്ള സ്‌റാളില്‍ ലഭ്യമാണ്.
മത്സരവേദിയുടെ വിലാസം:
St. mary’s Catholic Church, Union Road, Carmarthen SA31 3DE

യുക്മ സൌത്ത് ഈസ്റ്റ് കായിക മേള 24 ഏപ്രില്‍ ഞായറാഴ്ച രാവിലെ 9 മണിക്ക് മലയാളി അസ്സോസ്സിയേഷന്‍ പോര്‌റ്‌സ്‌മോതിന്റെ ആഭിമുഖ്യത്തില്‍ അലെക്‌സന്ദ്ര പാര്ക്കിലെ മോണ്ട് ബാറ്റെന്‍ ലെഷര്‍ സെന്റെറില്‍ വെച്ച് നടക്കും യുക്മയുടെ നിലവിലെ അസ്സോസ്സിയേഷന്‍ ജേതാകള്‍ ആണ് പോര്ട്‌സ് മൌത്ത് . വലിയ പങ്കാളിത്തത്തോടെ നടക്കുന്ന സൌത്ത് ഈസ്റ്റ് കായിക മേള ഏറെ പ്രശസ്തം ആണ് . നിലവിലെ പട്ടം പിടിച്ചു നിരത്താന്‍ വേണ്ടി അരയും തലയും മുറുക്കി ആണ് സൌത്ത് ഈസ്റ്റ് മെയ് 28 നു എത്തുന്നത് .
south east date 24th april 2016 sunday
time 9 am onwards

venue moutbatten leisure cetnre
alexandra park
portsmouth
PO2 9QA

റീജിയണല്‍ കായിക മേളയില്‍ പങ്കെടുത്ത് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മേയ് 28ന് ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കുന്ന യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.