യു കെ യില്‍ നടന്ന ഗ്രീന്‍ ലൈന്‍ ട്രാവല്‍സുമായി ബന്ധപെട്ടു പണം നഷ്ടപ്പെട്ട മലയാളികളുടെ പ്രത്യേക അഭ്യര്‍ത്ഥനയെ മാനിച്ചു യുക്മ നടത്തിയ മീറ്റിംഗില്‍ പണം നഷ്ടപ്പെട്ടവരായ നിരവധി പേര്‍ പങ്കെടുത്തു. പണം നഷ്ടപ്പെട്ട ആളുകള്‍ യുക്മയുമായി ബന്ധപ്പെട്ടു നഷ്ടപെട്ട പണത്തിന്‍ മേല്‍ എന്തെങ്കിലും നടപടി ഉണ്ടാകണം എന്ന ആവശ്യം മാനിച്ചു കൊണ്ടാണ് ജനകീയ സംഘടനയായ യുക്മ പ്രസ്തുത വിഷയത്തില്‍ ഇടപെട്ടത് .
ഇന്നലെ നടന്ന മീറ്റിംഗില്‍ യുക്മയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചു ഗ്രീന്‍ ലൈന്‍ ട്രാവെല്‍സ് ഉടമയായ നോബിയോഗത്തില്‍ പങ്കെടുക്കുകയും , ആളുകളുമായി ചര്ച്ച നടത്തുകയും ചെയ്തു . യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ട് വിളിച്ചു ചേര്‍ത്ത മീറ്റിംഗ് ഇന്നലെ വൈകുന്നേരം ഈസ്റ്റ് ഹാമില്‍ ഹോട്ടല്‍ റസ്‌കിന്‍ ആര്‍മ്‌സില്‍ വൈകുന്നേരം ആറു മണിക്കായിരുന്നു മീറ്റിംഗ് ചേര്‍ന്നത് . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത പ്രശ്‌നത്തില്‍ യുക്മ നേതൃത്വം കൊടുത്ത ഈ സമവായ ശ്രമത്തിനു പരിഹാരം ഉണ്ടാവും എന്നു കരുതുന്നു .ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുവാനും പരിഹാര ശ്രമങ്ങള്‍ ആരായുവാനും ലക്ഷ്യമിട്ട് യുക്മ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിന്റെ പ്രത്യേക നേതൃത്ത്വതിലയിരുന്നു ഈ കുടികാഴ്ച .
ലണ്ടന്‍ ആസ്ഥാനമാക്കി ഗ്രീന്‍ലാന്‍ഡ് ട്രാവെല്‍സ് നടത്തുകയായിരുന്ന കോട്ടയംജില്ലയിലെ ചിങ്ങവനം ദേശത്തെ നോബി എന്ന ഏജന്റ് ഇരുനൂറില്‍ അധികം മലയാളികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാന്‍ വാഗ്ദാനം നല്‍കി അഡ്വാന്‍സ് പണം കൈപറ്റി തിരിമറി നടത്തി ടിക്കറ്റ് വിതരണം ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.ഇതോടെ അടുത്ത മാസം തുടങ്ങുന്ന സ്‌കൂള്‍ അവധിക്കാലം നാട്ടില്‍ പോകാന്‍ കാത്തിരുന്ന അനവധി മലയാളികളാണ് പെരുവഴിയില്‍ ആയിരിക്കുന്നത്.ടിക്കറ്റ് കിട്ടില്ല എന്ന് വ്യക്തമായതോടെ പലരും അവധി ക്യാന്‍സല്‍ ചെയ്യുകയും ചിലര്‍ കൂടിയ നിരക്കില്‍ വേറെ ടിക്കറ്റ് വാങ്ങുകയും ചെയ്തു.വന്‍ സാമ്പത്തിക ബാധ്യതയാണ് ഈ തട്ടിപ്പിനിരയായ മലയാളികള്‍ക്ക് ഉണ്ടായിരിക്കുന്നത്
സാമുഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനം എന്ന നിലയില്‍ യുക്മയുടെ ആരാധ്യനായ പ്രസിഡന്റിനു നിരവധി ആളുകള്‍ പരാതിയുമായി എത്തിയിരുന്നു . അതിന് പ്രകാരമാണ് യുക്മ ഈ വിഷയത്തില്‍ ഇടപെട്ടത് .
യോഗത്തില്‍ പങ്കെടുത്തവരുടെ അവശ്യ പ്രകാരം ഇതിനെ പറ്റി കുടുതല്‍ തീരുമാനം എടുക്കാന്‍ വേണ്ടി നാലംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയുണ്ടായി . ആളുകള്‍ ആവശ്യപെട്ട പ്രകാരം നോബിയുടെ നാട്ടിലുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ വില്പന നടത്തും അതു കൃത്യമായി വീതിച്ചു മുഴുവന്‍ ആളുകള്‍ക്കു നല്കാം എന്നു നോബി വാഗ്ദാനം ചെയ്തു . എങ്കിലും ഇത്തരത്തില്‍ താല്പ്പര്യം ഇല്ലാത്തവര്‍ക്കും ഇതില്‍ പണം നഷ്ടപ്പെട്ടു എന്നു കരുതുന്ന ഏതൊരാള്‍ക്കും സ്വത്രന്ത്യംമായി നിയമ നടപടികള്‍ക്കു പോകുവാന്‍ സ്വത്രന്ത്യം ഉണ്ടായിരിക്കും .
യു കെയില്‍ നാളിതു വരെ മലയാളി സമൂഹത്തില്‍ നടന്നു വന്ന നിരവധി വിഷയങ്ങളില്‍ യുക്മ ഇടെപെടെണ്ട സാഹചര്യം ഉണ്ടായിരുന്നു എങ്കിലും ഫലപ്രദം ആയി അത്തരത്തില്‍ ഇടെപെടുന്നതില്‍ യുക്മ മുന്‍പോട്ടു വന്നിട്ടില്ല എന്ന പരാതി അപ്പാടെ കണക്കിലെടുത്ത് കൊണ്ട് ഇപ്പോള്‍ ഉയര്ന്നു വന്ന ഈ തട്ടിപ്പുമായി ബന്ധപെട്ടു അംഗങ്ങള്‍ ഉയര്‍ത്തിയ പരാതിയാണ് തട്ടിപ്പ് വിഷയത്തില്‍ ഇടപെടാന്‍ യുക്മയെ പ്രേരിപ്പിച്ചത് യു കെ യിലെ വിവിധ അംഗ അസ്സോസ്സിയെഷനുകളുടെ നടപടികളില്‍
കൃത്യമായും സുതാര്യമായും നടപടി ഉണ്ടാക്കുവാനുള്ള ശ്രമമാണ് യുക്മ ആഗ്രഹിക്കുന്നത്. എല്ലാവര്ക്കും നീതി ലഭികുവനുള്ള സരമാണ് യുക്മയുടെ ഭാഗത്ത് നടക്കുന്നത് . ഗ്രീന്‍ ലൈന്‍ ട്രാവെല്‍സുമായി ബന്ധപെട്ടു പണം നഷ്ടപെട്ടവര്ക്ക് വേണ്ടി വാട്‌സ് അപ്പ് ഗ്രൂപ്പ് ഉണ്ടാക്കുവാനും. 07832643964 എന്ന നമ്പരിലേക്ക് റിക്വസ്റ്റ് അയക്കുവാനും തീരുമാനിച്ചു. നാലംഗ കമ്മിറ്റിയില്‍ അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് , സുഗതന്‍ തെക്കെപ്പുരയില്‍ , ഫിലിപ്പ് എബ്രഹാം , ജൈസണ്‍ ജോര്‍ജ് എന്നിവരെ തിരഞ്ഞെടുത്തു. ഈസ്റ്റ് ഹാമില്‍ എത്താന്‍ കഴിയാത്തവര്‍ കൂടുതല്‍ വിവരങ്ങള്‍ uukmahelpline@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ അറിയിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല