1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2015

അനീഷ് ജോണ്‍: യുക്മ ദേശീയ നിര്‍വാഹക സമിതി യോഗവും വിപുലമായ സ്വാഗത സംഘ യോഗവും വാട്‌ഫോര്‍ഡില്‍ വെച്ച് നടക്കും യുക്മ ദേശിയ നിര്വഹക സമിതി യോഗം രാവിലെ 10 മണിക്ക് ആരംഭിക്കും എന്ന് സെക്രട്ടറി സജിഷ് ടോം അറിയിച്ചു . യുക്മയുടെ വിവിധ റിജിയണല്‍ കലാ മേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ച കഴിഞ്ഞു .ഏറ്റവും ആദ്യം യോര്‍ക്ക് ഷെയര്‍ ഹാംബര്‍ രിജിയനാണ് .റിജിയണല്‍ കലാമേള സംഘടിപ്പിച്ചത്. യുക്മ സൌത്ത് ഈസ്റ്റ് കലാമേള ഇന്നലെ പൂര്‍ത്തീകരിച്ചതോടെ റിജിയണല്‍ കലാമേള ഏറക്കുറെ പൂര്‍ത്ഗ്തീകരിചു കഴിഞ്ഞു ഇന്ന് നടക്കുന്ന യോഗത്തില്‍ നാഷണല്‍; കലാമേള നടത്തിപ്പുംമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്ച്ച ചെയ്യും നാളിതു വരെ സുതാര്യമായ രീതിയിലാണ് നാഷണല്‍;കലാമേള കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കന്നത് ഏറെ പ്രതീക്ഷയോടെയാണ് യു കെ മലയാളികള് യുക്മ നാഷണല്‍ കലാമേളയെ നോക്കി കാണുന്നത് . ജന്മം കൊണ്ട നാള്‍ മുതല്‍ യുകെ മലയാളികള്‍
നെഞ്ചില്‍ ഏറ്റുന്ന കലാമേളകള്‍ ഇന്ന് യുക്മയുടെ ജനകീയ അടിത്തറയുടെ ഏറ്റവും വലിയ പ്രത്ക്ഷ്യ ഉദാഹരണം ആണ് .

ഈ കലാമേളകളില്‍ തികഞ്ഞ ഔദ്യോഗികത കൊണ്ട് വരാന്‍ തുടക്കം മുതല്‍ തന്നെ യുക്മ ദേശിയ നേതൃത്വം പരിശ്രമിച്ചിട്ടുണ്ട് .യുക്മയുടെ പ്രഥമ കലാമേള ബ്രിസ്‌ടോളില്‍ നടന്നു . അന്ന് നാട്ടിലെ സ്‌കൂള്‍ കോളേജ് യുവജനോല്‍സവങ്ങളെ വെല്ലുന്ന തയാറെടുപ്പുകള്‍ നടത്തി കൊണ്ട് യു കെ യില്‍ അത് അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കാം എന്ന് കാട്ടി കൊടുക്കുന്നതില്‍ യുക്മ ആദ്യ ദേശിയ സമിതി മഹനീയമായ പങ്കു വഹിച്ചു . പിന്നിട് എല്ലാ കലാ മേളകളും നടക്കുമ്പോള്‍ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും യു കെ മലയാളികളെയും അറിയിച്ചു കൊണ്ട് നാട്ടില്‍ നടക്കുന്ന യുവജനോത്സവങ്ങളുടെ ശൈലി കൊണ്ട് വരാന്‍ യുക്മ ദേശിയ സമിതികള്‍ ഏറെ പരിശ്രമിച്ചിരുന്നു .നിരവധി വിമര്‍ശ നങ്ങളെ ക്രിയാത്മകമായി നേരിട്ടു കൊണ്ടും കാലോചിതമായ മാറ്റങ്ങള്‍ വരുത്തി കൊണ്ടുമാണ് യുക്മ കലാമേളകള്‍ മുന്‍പോട്ടു പോയ്‌കൊണ്ടിരിക്കുന്നത് . ഇന്ന് യു കെ മലയാളികള്‍ ഏറെ ഇഷ്ടപെടുന്ന യുക്മ കലാമേളകള്‍ ഇന്നത്തെ രൂപവും ഭാവവും കൈ വരാന്‍ അഹോരാത്രം പണിയെടുത്ത നിരവധി പേര്‍ യവനികയ്ക്ക് പിന്നില്‍ ഉണ്ട് എന്നത് ഒരു വലിയ സത്യം ആണ് .ഇന്ന് യുക്മയുടെ ഏറ്റവും വലിയ ജനകീയ പങ്കാളിത്വം നിറഞ്ഞ പരിപാടികളില്‍ ഒന്നാണ് യുക്മ കലാമേളകള്‍ കാലോചിതമായ മാറ്റങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി മുന്‍പോട്ടു പോകുവാന്‍ വേണ്ടിയുള്ള ചര്ച്ചകളുടെ ആദ്യ പടിയാണ് ഈ നിര്വഹക സമിതി യോഗം

ഉച്ച കഴിഞ്ഞു വിപുലമായ സ്വാഗത സംഘ മീറ്റിങ്ങും ഉണ്ട് രിജിയനിലെ പ്രധാന വ്യക്തിഉകലെ ഉള്‍പ്പെടുത്തി കൊണ്ടാണ് സ്വാഗത സംഘ മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത് പരിപാടി നടക്കുന്ന അഡ്രസ് ചുവടെ ചേര്ക്കുന്നു

Mill End Sports & Social Club,
Penn Road, Mill End, Rickmansworth
, Hertfordshire WD3 8QN

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.